കാവുംപടി ക്ഷേത്രത്തില്‍ പൊങ്കാലയിട്ട് ഭക്തര്‍
കാവുംപടി ക്ഷേത്രത്തില്‍ പൊങ്കാലയിട്ട് ഭക്തര്‍

കട്ടപ്പന : കുന്തളംപാറ കാവുംപടി ദേവീക്ഷേത്രത്തില്‍ തൃക്കാര്‍ത്തികയോടനുബന്ധിച്ച് നടന്ന പൊങ്കാലയില്‍ നിരവധി പേര്‍ പങ്കെടുത്തു. മുഖ്യകാര്യദര്‍ശി ഷാജി പെരുമ്പള്ളി പണ്ടാര അടുപ്പില്‍ തീ പകര്‍ന്നു. വൈകിട്ട് കാര്‍ത്തിക ദീപം തെളിയിച്ചു. പ്രസിഡന്റ് എം ടി രാജു, സെക്രട്ടറി എം ഡി വിപിന്‍ദാസ്, കമ്മിറ്റിയംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
'
What's Your Reaction?






