നെടുങ്കണ്ടം കല്ലാര്‍പാറ പദ്ധതിയില്‍നിന്ന് കുടിവെള്ളം നിഷേധിക്കുന്നതായി പരാതി
നെടുങ്കണ്ടം കല്ലാര്‍പാറ പദ്ധതിയില്‍നിന്ന് കുടിവെള്ളം നിഷേധിക്കുന്നതായി പരാതി
ഇടുക്കി: നെടുങ്കണ്ടത്ത് പട്ടികജാതി വിഭാഗത്തില്‍പെട്ട മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പടെയുള്ളവര്‍ക്ക് കുടിവെള്ളം നിഷേധിക്കുന്നതായി പരാതി. കല്ലാര്‍പാറ കുടിവെള്ള പദ്ധതിയുടെ നടത്തിപ്പുകാര്‍ക്കെതിരെയാണ് ആക്ഷേപം. പട്ടികജാതി വിഭാഗത്തില്‍പെട്ട കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കാനാണ് പദ്ധതി ആരംഭിച്ചത്. എന്നാല്‍, കലക്ടറുടെ ഉത്തരവ് ഉണ്ടായിട്ടും മുന്‍ പഞ്ചായത്ത് പ്രസിഡന്റിന് കുടിവെള്ളം കണക്ഷന്‍ നല്‍കുന്നില്ല. പഞ്ചായത്തംഗവും ചില സിപിഐ എം നേതാക്കളുംചേര്‍ന്ന് പദ്ധതി ദുരുപയോഗം ചെയ്യുകയാണെന്ന് കുടിവെള്ള പദ്ധതി കമ്മിറ്റി സെക്രട്ടറി പി.ഡി സജീവ് ആരോപിച്ചു. ഇത് ചൂണ്ടിക്കാട്ടിയപ്പോള്‍ തന്നെ അറിയിക്കാതെ നിയമവിരുദ്ധമായി പദ്ധതിയുടെ ഗുണഭോക്താക്കളുടെ പൊതുയോഗവും ചേര്‍ന്നു. പഞ്ചായത്തംഗം ഉള്‍പ്പടെയുള്ളവര്‍ ഭീഷണിപ്പെടുത്തിയതായും സജീവ് പറഞ്ഞു. പദ്ധതിയുടെ നടത്തിപ്പില്‍ മുന്‍ സമിതികള്‍ അഴിമതി നടത്തി. അര്‍ഹതപ്പെട്ടവര്‍ക്ക് കുടിവെള്ളം ലഭിക്കാനും നിയമാനുസൃതമല്ലാതെ പൊതുയോഗം സംഘടിപ്പിച്ചതിനെതിരെയും നിയമനടപടി സ്വീകരിക്കുമെന്നും പി ഡി സജീവ് പറഞ്ഞു.
What's Your Reaction?

