സൂര്യനെല്ലിയില്‍ കോണ്‍ഗ്രസ് രാപ്പകല്‍ സമരം നടത്തി
സൂര്യനെല്ലിയില്‍ കോണ്‍ഗ്രസ് രാപ്പകല്‍ സമരം നടത്തി
ഇടുക്കി: ചിന്നക്കനാല്‍ പഞ്ചായത്ത് ഭരണസമിതിയുടേത് അഴിമതി നിറഞ്ഞ ഭരണമാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി രാപ്പകല്‍ സമരം നടത്തി. സൂര്യനെല്ലിയില്‍ കെപിസിസി മീഡിയ വക്താവ് ഡോ. ജിന്റോ ജോണ്‍ ഉദ്ഘാടനംചെയ്തു. ഒരുപഞ്ചായത്തില്‍ നടത്താന്‍ കഴിയുന്നതിന്റെ പരമാവധി അഴിമതിയും വെട്ടിപ്പും ചിന്നക്കനാലിലെ എല്‍ഡിഎഫ് ഭരണസമിതി നടത്തിയിട്ടുണ്ടെന്നും പിണറായി വിജയന്‍ പൊതുഖജനാവ് കൊള്ളയടിക്കുന്നതുപോലെയാണിതെന്നും സാധാരണക്കാരായ ജീപ്പ് ഡ്രൈവര്‍മാരുടെ വിയര്‍പ്പിന്റെ ഓഹരി പോലും കൈക്കലാക്കുകയാണെന്നും ഡോ. ജിന്റോ ജോണ്‍ ആരോപിച്ചു. മണ്ഡലം പ്രസിഡന്റ് വേല്‍മണി, ബ്ലോക്ക് വൈസ് പ്രസിഡന്റ് മുരുകപാണ്ടി, ഡിസിസി സെക്രട്ടറി എം ഡി അര്‍ജുനന്‍, ഐഎന്‍ടിയുസി റീജിയണല്‍ പ്രസിഡന്റ് ഡി കുമാര്‍, ഡിസിസി അംഗങ്ങളായ കറുപ്പുസ്വാമി, ജയരാജ്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പാണ്ടിരാജ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?

