കർഷകരോട് അവഗണനയെന്ന്: കൃഷി ഓഫീസിനുമുമ്പിൽ സമരവുമായി നഗരസഭ കൗൺസിലർ
കർഷകരോട് അവഗണനയെന്ന്: കൃഷി ഓഫീസിനുമുമ്പിൽ സമരവുമായി നഗരസഭ കൗൺസിലർ

ഇടുക്കി : കട്ടപ്പന നഗരസഭ മുപ്പതാം വാർഡ് കൗൺസിലർ ഷമോജ് കെ. ജോർജിന്റെ നേതൃത്വത്തിൽ കട്ടപ്പന കൃഷി ഓഫീസിനു മുന്നിൽ ഒറ്റയാൾ സമരം.കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കർഷകരോടുള്ള അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ഷമേജ് ഓഫീസിനു മുമ്പിൽ കുത്തിയിരിപ്പ് സമരം നടത്തിയത്. കർഷകർക്കുള്ള ജൈവവള സബ്സിഡി മുൻകാലങ്ങളിലെതുപോലെ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
What's Your Reaction?






