ലയണ്‍സ് ക്ലബ് ഓഫ് ഇരട്ടയാര്‍ ഉദ്ഘാടനം ചൊവ്വാഴ്ച
ലയണ്‍സ് ക്ലബ് ഓഫ് ഇരട്ടയാര്‍ ഉദ്ഘാടനം ചൊവ്വാഴ്ച

ഇടുക്കി : ലയണ്‍സ് ക്ലബ് ഓഫ് ഇരട്ടയാര്‍ ചൊവ്വാഴ്ച പ്രവര്‍ത്തനമാരംഭിക്കും. ശാന്തിഗ്രാം സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ വൈകിട്ട് ആറിന് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ബീന രവികുമാര്‍ ഉദ്ഘാടനം ചെയ്യും. ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന ടൗണ്‍ ആണ് ഇരട്ടയാര്‍ കേന്ദ്രമായുള്ള പുതിയ ക്ലബ്ബിനെ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്. ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണലിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ലയണ്‍സ് ക്ലബുകള്‍ നടത്തുന്ന സേവന പ്രവര്‍ത്തനങ്ങള്‍ സാധാരണക്കാരിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. ബിനുമോന്‍ കെ ബേബി പ്രസിഡന്റായും ടി എസ് മനോജ് സെക്രട്ടറിയായും ജോജന്‍ ജോസഫ് ട്രഷററായും ചുമതലയേല്‍ക്കും. ഡിസ്ട്രിക് ഭാരവാഹികളായ രാജന്‍ നമ്പൂതിരി, കെ.ബി. ഷൈന്‍കുമാര്‍, ടി.പി. സജി, പീറ്റര്‍ സെബാസ്റ്റ്യന്‍, എ.എം ഫിലിപ്പോസ്, കെ.സി ബൈജി എന്നിവര്‍ സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ കെ.എം ഫിലിപ്പോസ്, കെ.സി. ബൈജി, ടി എ എബ്രഹാം, ഷിജോ എബ്രഹാം, ജോജന്‍ ജോസഫ്, ബിനുമോന്‍ കെ ബേബി, അഡോണ്‍ കെ ഉമ്മന്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






