കെഎസ്ആര്‍ടിസി ബസ് നിയന്ത്രണംവിട്ട് മണ്‍തിട്ടയിലിടിച്ചു
കെഎസ്ആര്‍ടിസി ബസ് നിയന്ത്രണംവിട്ട് മണ്‍തിട്ടയിലിടിച്ചു

ഇടുക്കി : ദേശീയപാതയില്‍ വണ്ടിപ്പെരിയാര്‍ 57-ാംമൈലിന് സമീപം കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് മണ്‍തിട്ടയില്‍ ഇടിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. തിങ്കളാഴ്ച രാവിലെയാണ് അപകടം. കോട്ടയത്തുനിന്ന് കുമളിയിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. മുന്നില്‍പ്പോയ വിനോദസഞ്ചാരികളുടെ വാഹനം പെട്ടെന്നുനിര്‍ത്തിയപ്പോള്‍, പിന്നാലെവന്ന ബസ് ഇടിക്കാതിരിക്കാന്‍ വെട്ടിച്ചുമാറ്റുന്നതിനിടെ മണ്‍തിട്ടയില്‍ ഇടിക്കുകയായിരുന്നു. ബസില്‍ പത്തിലേറെ യാത്രക്കാര്‍ ഉണ്ടായിരുന്നു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ അരമണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു. വണ്ടിപ്പെരിയാര്‍ പൊലീസ് മേല്‍നടപടി സ്വീകരിച്ചു.
What's Your Reaction?






