ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കായി സാമൂഹിക ബോധവല്‍ക്കരണ പരിപാടി നടത്തി
ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കായി സാമൂഹിക ബോധവല്‍ക്കരണ പരിപാടി നടത്തി
ഇടുക്കി : ലബ്ബക്കട ജെ. പി. എം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് മാനേജ്‌മെന്റ് വിഭാഗം വെള്ളയാംകുടി അസീസി സ്‌പെഷ്യല്‍ സ്‌കൂളില്‍ ഗിഫ്റ്റ് ഓഫ് സ്‌മൈല്‍സ്' എന്ന പേരില്‍ സോഷ്യല്‍ എക്സ്റ്റന്‍ഷന്‍ പ്രോഗ്രാം സംഘടിപ്പിച്ചു. പരിമിതികളെയും വൈകല്യങ്ങളെയും അതിജീവിച്ചുകൊണ്ട് സമൂഹത്തിന്റെ പൊതുധാരയില്‍ ചുവടുറപ്പിക്കുവാന്‍ ഭിന്നശേഷി വിദ്യാര്‍ഥികളെ പ്രാപ്തരാക്കുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. കോളേജ് മാനേജര്‍ ഫാ. ജോണ്‍സണ്‍ മുണ്ടിയേത്ത,് പ്രിന്‍സിപ്പല്‍ ഡോ. ജോണ്‍സണ്‍ വി., വൈസ് പ്രിന്‍സിപ്പല്‍ ഫാ. പ്രിന്‍സ് തോമസ്, ബര്‍സാര്‍ ഫാ. ചാള്‍സ് തോപ്പില്‍, നിധിന്‍ അമല്‍ ആന്റണി എന്നിവര്‍ ആശംസകളറിയിച്ചു. മാനേജുമെന്റ് വിഭാഗം മൂന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കുകയും സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സി. ടെസ്സി തോമസ് നന്ദിയര്‍പ്പിച്ചു. അധ്യാപകരായ ബിന്റോ കുര്യന്‍, ഷെറിന്‍ സി ബേബി, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ റിമാ ജെയിംസ് എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?

