കട്ടപ്പന നഗരസഭയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു
കട്ടപ്പന നഗരസഭയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു
ഇടുക്കി: കട്ടപ്പന നഗരസഭയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. കട്ടപ്പന നഗരസഭ രൂപീകരിച്ച ശേഷം നടന്ന രണ്ട് തിരഞ്ഞെടുപ്പുകളിലും യുഡിഎഫിനായിരുന്നു ആധിപത്യം. എന്നാല്‍ ഇത്തവണ പാര്‍ട്ടിയിലെ അനൈക്യമൂലം സ്ഥാനാര്‍ഥി പ്രഖ്യാപനം പോലും വൈകുകയാണ്. ഇതിനിടെയാണ് എല്‍ഡിഎഫ് മുന്‍കൂട്ടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് നാമനിര്‍ജേശപത്രികകള്‍ സമര്‍പ്പിച്ചത്. നഗരസഭയില്‍ ആകെയുള്ള 35 സീറ്റില്‍ 14 സീറ്റില്‍ സിപിഐഎമ്മും 12 സീറ്റില്‍ കേരള കോണ്‍ഗ്രസ്(എം) വിഭാഗവും മത്സരിക്കും. ഏഴ് സീറ്റാണ് സിപിഐക്ക്. ആര്‍ജെഡിയും എന്‍സിപിയും ഓരോ സീറ്റില്‍ മത്സരിക്കുന്നു. ഇത്തവണ മികച്ച ഭൂരിപക്ഷത്തില്‍ നഗരസഭാ ഭരണം നേടാന്‍ കഴിയുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് പറഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കോണ്‍ഗ്രസിലെ മൂന്ന് അംഗങ്ങളാണ് ചെയര്‍പേഴ്‌സണ്‍ പദവിയില്‍ ഇരുന്നത്. ഇത് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയായെന്നാണ് എല്‍ഡിഎഫിന്റെ ആരോപണം. സിപിഐഎം ജില്ലാ കമ്മറ്റിയംഗം വി ആര്‍ സജി ഉള്‍പ്പെടെയുള്ളവരാണ് ഇത്തവണ നഗരസഭാ തെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നത്. നേതാക്കളായ കെ പി സുമോദ് , ടിജി എം രാജു, സിപിഐ നേതാക്കളായ ഗിരീഷ് മാലിയില്‍ ,ബിന്ദുലത രാജു ,കേരള കോണ്‍ഗ്രസ് എം സംസ്ഥാന കമ്മിറ്റിയംഗം മനോജ് എം തോമസ്, ഷാജി കൂത്തോടി തുടങ്ങിയവരും ഇത്തവണ മത്സരരംഗത്തുണ്ട്.
What's Your Reaction?

