ഉപ്പുതറ വലിയ പാലത്തില്‍ നടപ്പാത നിര്‍മിക്കണമെന്ന് നാട്ടുകാര്‍
ഉപ്പുതറ വലിയ പാലത്തില്‍ നടപ്പാത നിര്‍മിക്കണമെന്ന് നാട്ടുകാര്‍
ഇടുക്കി: ഉപ്പുതറ വലിയ പാലത്തില്‍ നടപ്പാത നിര്‍മിക്കണമെന്നാവശ്യവുമായി നാട്ടുകാരും വ്യാപാരികളും രംഗത്ത്. 50 വര്‍ഷത്തിലധികം പഴക്കമുള്ള പാലത്തിലൂടെ ദിവസേന നൂറിലേറെ വാഹനങ്ങള്‍ കടന്നുപോകുന്നുണ്ട്. കാലപഴക്കത്താല്‍ പാലത്തിന്റെ പല ഭാഗത്തും ബലക്ഷയം സംഭവിച്ചിട്ടുണ്ട്. കൃത്യമായ ഇടവേളകളില്‍ അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാല്‍ കാല്‍നടയാത്രികര്‍ ഏറെ ബുദ്ധിമുട്ടിയാണ് ഇതുവഴി കടന്നുപോകുന്നത്. വീതി കുറഞ്ഞ പാലത്തിലൂടെ വാഹനങ്ങള്‍ അമിതവേഗതയില്‍ എത്തുന്നത് കാല്‍നടയാത്രികര്‍ക്ക് ഭീഷണിയാകുന്നുണ്ട്. നാളുകളായി ഉയര്‍ത്തുന്ന ആവശ്യത്തിന് പരിഹാരം കാണാതെ ഉപ്പുതറയുടെ വികസനത്തിന് തടസം നില്‍ക്കുന്ന നടപടികളാണ് അധികൃതര്‍ സ്വീകരിക്കുന്നതെന്ന ആരോപണവുമുണ്ട.്
What's Your Reaction?

