ചോര്‍ന്നൊലിച്ച് ഉപ്പുതറ പൊലീസ് ക്വാര്‍ട്ടേഴ്‌സ്: പൊലീസുകാര്‍ക്ക് ദുരിതം
ചോര്‍ന്നൊലിച്ച് ഉപ്പുതറ പൊലീസ് ക്വാര്‍ട്ടേഴ്‌സ്: പൊലീസുകാര്‍ക്ക് ദുരിതം
ഇടുക്കി: ആറ് പതിറ്റാണ്ടിലേറെ പഴക്കമുള്ള ഉപ്പുതറ പൊലീസ് ക്വാര്‍ട്ടേഴ്‌സ് കെട്ടിടം ചോര്‍ന്നൊലിക്കുന്നു. കെട്ടിടം മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്ന സ്ഥിതിയാണ്. ഇവിടെ താമസിക്കുന്ന ഉദ്യോഗസ്ഥരുടെ ഡ്രസിങ് റൂമും മെസും പ്രവര്‍ത്തിക്കുന്നത് ഇവിടെയാണ്. ഉപ്പുതറ പഞ്ചായത്ത് ഭരണസമിതി അറ്റകുറ്റപണികള്‍ നടത്തിയിരുന്നെങ്കിലും ശാശ്വത പരിഹാരമായില്ല. വൃത്തിയുള്ള ശുചിമുറികളുടെ അഭാവവും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സ്മാര്‍ട്ട് പൊലീസ് സ്റ്റേഷനുകളും ക്വാര്‍ട്ടേസുകളും നിര്‍മിക്കപ്പെടുന്നുണ്ടെങ്കിലും സ്ഥലസൗകര്യങ്ങള്‍ കൂടുതലുള്ള ഉപ്പുതറ പൊലീസ് സ്റ്റേഷനും ക്വാര്‍ട്ടേഴ്‌സും വികസനമെത്താതെ നില്‍ക്കുകയാണ്. എത്രയും വേഗം പ്രതിസന്ധി പരിഹരിക്കണമെന്നാണ് പൊലീസുകാരുടെ ആവശ്യം.
What's Your Reaction?

