ചക്കുപള്ളം 6-ാംമൈല്‍ - മാങ്കവല റോഡ് തകര്‍ന്നു: നവീകരണം വൈകുന്നു
ചക്കുപള്ളം 6-ാംമൈല്‍ - മാങ്കവല റോഡ് തകര്‍ന്നു: നവീകരണം വൈകുന്നു
ഇടുക്കി: ചക്കുപള്ളം പഞ്ചായത്തിലെ 6-ാംമൈല്‍ - മാങ്കവല റോഡ് തകര്‍ന്ന നിലയില്‍. വാഹന, കാല്‍നടയാത്രികര്‍ ഏറെ ബുദ്ധിമുട്ടിയാണ് ഇതുവഴി കടന്നുപോകുന്നത്. ത്രിതല പഞ്ചായത്തുകളുടെ കാലാവധി ഉടന്‍ അവസാനിക്കുമ്പോള്‍ നവീകരണം നീളുകയാണ്. 6-ാം മൈല്‍, മേനോന്‍മേട്, പത്തുമുറി റോഡും മേനോന്‍മേട് മാങ്കവല റോഡും പല ഭാഗങ്ങളിലും പൂര്‍ണമായി തകര്‍ന്ന് കുഴികള്‍ രൂപപ്പെട്ട് യാത്ര അതീവ ദുഷ്‌കരമായിട്ട് നാളുകള്‍ ഏറെയായി. മഴക്കാലമായതിനാല്‍ ഇരുചക്ര വാഹനങ്ങള്‍ കുഴികളില്‍ വീണുണ്ടാകുന്ന അപകടവും നിത്യസംഭവമാണ്. നിരവധി സ്‌കൂളുകള്‍, ആരാധനാലയങ്ങള്‍, ആരോഗ്യകേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലേക്കും ഒട്ടകത്തലമേട് വിനോദസഞ്ചാര കേന്ദ്രത്തിലേക്കും പോകുന്ന പാത കൂടിയാണിത്. റോഡ് നവീകരണത്തിനായി ജില്ലാ പഞ്ചായത്ത് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. പണി ആരംഭിക്കാന്‍ പ്രതികൂല കാലാവസ്ഥയാണ് തടസം. മാര്‍ച്ചിന് മുമ്പായി നവീകരണം പൂര്‍ത്തീയാക്കാന്‍ സാധിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും പഞ്ചായത്തംഗങ്ങളും അറിയിച്ചു. എത്രയും വേഗം നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്തി റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?

