ചിന്നക്കനാല്‍ കൊളുക്കുമലയില്‍ കടുവ: സഞ്ചാരിയുടെ ക്യാമറയില്‍ ദൃശ്യങ്ങള്‍
ചിന്നക്കനാല്‍ കൊളുക്കുമലയില്‍ കടുവ: സഞ്ചാരിയുടെ ക്യാമറയില്‍ ദൃശ്യങ്ങള്‍

ഇടുക്കി: ചിന്നക്കനാല്‍ കൊളുക്കുമലയിലെ പുല്‍മേട്ടില്‍ കടുവയിറങ്ങി. വിനോദസഞ്ചാരികളടങ്ങുന്ന സംഘമാണ് തമിഴ്നാട് മേഖലയില്‍ കടുവയെ കണ്ടത്. സംഘത്തില്‍പെട്ട റിയാസ് എന്നയാള്‍ പകര്‍ത്തിയ ദൃശ്യങ്ങളിലാണ് കടുവയും പതിഞ്ഞത്. പുല്‍മേട്ടില്‍ വിശ്രമിക്കുന്ന കടുവയെ കണ്ടതോടെ ആളുകള്‍ ഓടി രക്ഷപ്പെട്ടു. കൊളുക്കുമല ടൂറിസം മേഖലയിലെ തമിഴ്‌നാടിന്റെ അധീനതയിലുള്ള പ്രദേശമാണിവിടം.
What's Your Reaction?






