എബിഎം അഖില കേരള പഞ്ചഗുസ്തി മത്സരം 19ന് മാട്ടുക്കട്ടയില്‍
എബിഎം അഖില കേരള പഞ്ചഗുസ്തി മത്സരം 19ന് മാട്ടുക്കട്ടയില്‍

ഇടുക്കി: മാട്ടുക്കട്ട എബിഎം ഹെല്‍ത്ത് ക്ലബ്ബും മള്‍ട്ടി ജിമ്മും കേരള ഹെല്‍ത്ത് ഓര്‍ഗനൈസേഷനും ജില്ലാ ആം റെസ്‌ലിങ് അസോസിയേഷനുംചേര്‍ന്ന് 19ന് ഉച്ചകഴിഞ്ഞ് 2 മുതല്‍ മാട്ടുക്കട്ടയില്‍ അഖില കേരള പഞ്ചഗുസ്തി മത്സരം നടത്തും. പീരുമേട് ഡിവൈഎസ്പി വിശാല്‍ ജോണ്‍സണ്‍ ഉദ്ഘാടനംചെയ്യും. മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ ജേതാവ് ജിന്‍സ് വര്‍ഗീസിനെ അനുമോദിക്കും. അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് പ്രസിഡന്റ് ജയ്മോള്‍ ജോണ്‍സണ്‍, പഞ്ചായത്തംഗം സോണിയ ജെറി, മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് ജെയിംസ് ജോസഫ്, ഉപ്പുതറ എസ് ഐ പ്രദീപ് എന്നിവര്‍ സംസാരിക്കും. വിജയികള്‍ക്ക് യഥാക്രമം 3000, 2000, 1000 രൂപ സമ്മാനമായി നല്‍കും. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലാണ് മത്സരം. രണ്ട് വിഭാഗങ്ങളിലെയും ഓവറോള്‍ ചാമ്പ്യന്‍മാര്‍ക്ക് 5000 രൂപ വീതം ക്യാഷ് അവാര്‍ഡും നല്‍കും. രാവിലെ 8 മുതല്‍ രജിസ്ട്രേഷന്‍, 9 മുതല്‍ കായികക്ഷമത പരിശോധന. വാര്‍ത്താസമ്മേളനത്തില്‍ വിഷ്ണു കുഞ്ഞുമോന്‍, ജേക്കബ് ജോസഫ്, ജിബിന്‍ ജോസഫ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






