കേരള ബാങ്കിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന ജപ്തി നടപടികളിൽ പ്രതിക്ഷേധിച്ച് ജനകീയ സമര സമിതി ബഹുജന മാർച്ച് സംഘടിപ്പിക്കും.
കേരള ബാങ്കിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന ജപ്തി നടപടികളിൽ പ്രതിക്ഷേധിച്ച് ജനകീയ സമര സമിതി ബഹുജന മാർച്ച് സംഘടിപ്പിക്കും.

കേരള ബാങ്കിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന ജപ്തി നടപടികളിൽ വ്യാപക പ്രതിക്ഷേധം. ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ ഈ മാസം ഇരുപത്തിനാലിന് കേരളാ ബാങ്ക് കബളികണ്ടം ശാഖയുടെ ഓഫീസിന് മുന്നിലേയ്ക്ക് ബഹുജന മാർച്ച് സംഘടിപ്പിക്കും.
കേരളാ സർക്കാരിന്റെ കീഴിൽ വരുന്ന കേരളാ ബാങ്ക് ജപ്തി നടപടികളുമായി രംഗത്തെത്തിയത് കർഷകർക്ക് തിരിച്ചടിയായിരിക്കുകയാണ്.നാണ്യവിളകളുടെ വില തകർച്ചയും , ഉൽപാദനനക്കുറവും , കീടബാധയും മലയോര മേഖലയിലെ കർഷകരെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിലാണ് ബാങ്ക് ജപ്തി നടപടികളുമായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം കൊന്നത്തടി പഞ്ചായത്തിൽ ജപ്തി നടപടികളുമായി ബാങ്ക് എത്തിയതോടെ കർഷകരുടെ നേത്യത്വത്തിൽ തടയുകയും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കർഷകരുടെ നേത്യത്വത്തിൽ ജനകീയ സമരസമിതി രൂപികരിച്ചത്. ബാങ്കിന്റെ കർഷക ദ്രോഹ നിലപാടിൽ പ്രതിഷേധിച്ച് ഈ മാസം 24 - ആം തിയതി ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ ബാങ്കിന് മുന്നിലേയ്ക്ക് ബഹുജന മാർച്ച് സംഘടിപ്പിക്കും. കർഷകരുടെ നേതൃത്വത്തിൽ നടത്തുന്ന സമരത്തിന് കോൺഗ്രസ് ജില്ലാ നേതൃത്വം പിൻതുണ നൽകുമെന്ന് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് സി.പി മാത്യൂ പറഞ്ഞു.
കേരളാ സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന കേരളാ ബാങ്ക് കർഷകരെയും, സഹകാരികളെയും കഷ്ടപ്പെടുത്തുന്ന നിലപാടാണ് സ്വീകരിക്കുന്നത് എന്ന് സി.പി മാത്യൂ പറഞ്ഞു.
What's Your Reaction?






