ബൈസ്റ്റാന്‍ഡര്‍ പുറത്തിറങ്ങി
ബൈസ്റ്റാന്‍ഡര്‍ പുറത്തിറങ്ങി

കട്ടപ്പന : മാധ്യമപ്രവര്‍ത്തകന്‍ സോജന്‍ സ്വരാജ് എഴുതിയ 'ബൈസ്റ്റാന്‍ഡര്‍' എന്ന പുസ്തകം എം എം മണി എംഎല്‍എ പ്രകാശിപ്പിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് തളര്‍ന്നുപോയ അമ്മ വിമല്‍ സണ്ണിയുടെ അതിജീവനമാണ് സോജന്റെ പുസ്തകത്തില്‍ പറയുന്നത്. ജീവിതാനുഭവങ്ങളുടെ പശ്ചാത്തലമാക്കി എഴുതുമ്പോള്‍ നല്ല സൃഷ്ടികള്‍ പിറവിയെടുക്കുമെന്ന് എം എം മണി എംഎല്‍എ പറഞ്ഞു. അമ്മയെ ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റാന്‍ ഒപ്പം നിന്നവരെ ഓര്‍ത്തെടുക്കുന്ന പുസ്തകം ഓരോ ഹൈറേഞ്ചുകാരനും അഭിമാനകരമാണ്. അമ്മയും മക്കളും തമ്മിലുള്ള ബന്ധം അവര്‍ണനീയമാണ്. ജീവിതത്തിലെ ചില സാഹചര്യങ്ങള്‍ പോലും പല എഴുത്തുകാരെയും സൃഷ്ടിച്ചിട്ടുണ്ടെന്നും എം എം മണി പറഞ്ഞു. ചടങ്ങില്‍ സിപിഐഎം കട്ടപ്പന ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ എന്‍ വിനീഷ്‌കുമാര്‍ അധ്യക്ഷനായി. കട്ടപ്പന സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോയി വെട്ടിക്കുഴി ആദ്യപകര്‍പ്പ് ഏറ്റുവാങ്ങി. ഹൈറേഞ്ചിലെ ആംബുലന്‍സ് ഡ്രൈവര്‍മാരെ എം എം മണി ആദരിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ എം സി ബോബന്‍ പുസ്തകം പരിചയപ്പെടുത്തി. സിപിഐ എം ഏരിയ സെക്രട്ടറി വി ആര്‍ സജി, രതീഷ് വരകുമല, പ്രവീണ്‍ വട്ടമല, സിസ്റ്റര്‍ ലിന്‍സി മരിയ, ജോസ് വെട്ടിക്കുഴ, എച്ച്‌സിഎന്‍ എം ഡി ജോര്‍ജി മാത്യു, തോമസ് ജോസ്, ബിബിന്‍ വൈശാലി, പ്രസാദ് നെടുങ്കണ്ടം എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






