കേരളത്തിന്റെ പ്രകൃതി ഭംഗി ആസ്വദിക്കാന്‍ അമേരിക്കന്‍ സംഘത്തിന്റെ സൈക്കിള്‍ യാത്ര
കേരളത്തിന്റെ പ്രകൃതി ഭംഗി ആസ്വദിക്കാന്‍ അമേരിക്കന്‍ സംഘത്തിന്റെ സൈക്കിള്‍ യാത്ര
ഇടുക്കി: കേരളത്തിന്റെ പ്രകൃതി ഭംഗി ആസ്വദിക്കാന്‍ സൈക്കിളിലെത്തി ഒരു പറ്റം അമേരിക്കക്കാര്‍. കൊച്ചി കാലിപ്‌സോ ഒരുക്കിയ ആറ് ദിവസത്തേ സൈക്കിള്‍ യാത്രയുടെ ഭാഗമായാണ് കേരളത്തിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം ഇവര്‍ ഇടുക്കിയിലെത്തിയത്. 52 പേരാണ് ടീമിലുള്ളത്. നെടുമ്പാശേരിയില്‍ നിന്നാരംഭിച്ച യാത്ര മാരാരിക്കുളത്ത് സമാപിക്കും. കട്ടപ്പനയിലെത്തിയ സംഘത്തിന് ജോയല്‍ പ്ലാസയില്‍ വിശ്രമം ഒരുക്കി.15 ഓളം പ്രഗല്‍ഭരായ ഗൈഡുകളുടെ മേല്‍നോട്ടത്തിലാണ് യാത്ര.
അമേരിക്കന്‍ പ്രീമിയര്‍ ലീഗിലെ താരം ഉള്‍പ്പെടെ 75 വയസ് കഴിഞ്ഞവരും ടീമിലുണ്ട്. മലയാര മേഖലകളിലൂടെയുള്ള സൈക്കിള്‍ യാത്ര ഏറെ ആസ്വദിക്കാന്‍ കഴിഞ്ഞതായും ഇവര്‍ പറയുന്നു.
കാലിപ്‌സോ വര്‍ഷങ്ങളായി സാഹസിക യാത്ര, പ്രകൃതിയാത്ര, പരിസ്ഥിതി ടൂറുകള്‍ എന്നിവ സംഘടിപ്പിക്കാറുണ്ട്.
What's Your Reaction?