ആനക്കുഴി - ഗാന്ധിനഗര്‍ മേഖലയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം: ജല്‍ജീവന്‍ മിഷന്റെ പൈപ്പുകള്‍ സ്ഥാപിച്ചുതുടങ്ങി 

ആനക്കുഴി - ഗാന്ധിനഗര്‍ മേഖലയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം: ജല്‍ജീവന്‍ മിഷന്റെ പൈപ്പുകള്‍ സ്ഥാപിച്ചുതുടങ്ങി 

Nov 4, 2025 - 17:48
 0
ആനക്കുഴി - ഗാന്ധിനഗര്‍ മേഖലയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം: ജല്‍ജീവന്‍ മിഷന്റെ പൈപ്പുകള്‍ സ്ഥാപിച്ചുതുടങ്ങി 
This is the title of the web page

ഇടുക്കി: കുടിവെള്ള ക്ഷാമം രൂക്ഷമായ അയ്യപ്പന്‍കോവില്‍ ഗാന്ധിനഗറിലേക്ക് ജല്‍ജീവന്‍ മിഷന്റെ പൈപ്പുകള്‍ സ്ഥാപിച്ചു തുടങ്ങി. ആദ്യഘട്ട പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്  ജയ്‌മോള്‍ ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. വര്‍ഷങ്ങളായി കുടിവെള്ള ക്ഷാമം രൂക്ഷമായ മേഖലയായിരുന്നു ആനക്കുഴി - ഗാന്ധിനഗര്‍ മേഖല. മേഖലയില്‍ ജല്‍ജീവന്‍ മിഷന്റെ പൈപ്പുകള്‍ സ്ഥാപിച്ച് ജല അതോറിറ്റിയുടെ സംവിധാനം ഉപയോഗപ്പെടുത്തി  ജലം തിരിച്ചുവിടുന്നതോടെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകുമെന്ന വിശ്വാസത്തിലാണ് ജനപ്രതിനിധികളും പ്രദേശവാസികളും. പഞ്ചായത്തംഗങ്ങളായ സിജി കോച്ചുമോന്‍, ജോമോന്‍ വെട്ടിക്കാലായില്‍, മുന്‍ പ്രസിഡണ്ട് എ എല്‍ സതീശന്‍ എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow