വെള്ളിലാംകണ്ടം കുഴല്‍പ്പാലത്തില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
വെള്ളിലാംകണ്ടം കുഴല്‍പ്പാലത്തില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
ഇടുക്കി: മലയോര ഹൈവേയില്‍ വെള്ളിലാംകണ്ടം കുഴല്‍പ്പാലത്തിലുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. പാലക്കാട് ഒറ്റപ്പാലം വാണിയംകുളം പാതിപ്പാറക്കല്‍ ഗൗതം ശേഖര്‍(22) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 11ഓടെയാണ് അപകടം. സുഹൃത്തിന്റെ വീട്ടിലെത്തിയ ഗൗതം ബൈക്കില്‍ നാട്ടിലേക്ക് മടങ്ങുന്നതിനായി ഇന്ധനം നിറയ്ക്കാന്‍ പെട്രോള്‍ പമ്പിലേക്ക് പുറപ്പെട്ടു. സുഹൃത്ത് അദ്ദേഹത്തിന്റെ കാറില്‍ ഒപ്പമുണ്ടായിരുന്നു. കുഴല്‍പ്പാലത്തില്‍ എതിരെവന്ന വാഹനം ഇടിക്കാതിരിക്കാന്‍ കാര്‍ വെട്ടിച്ചപ്പോള്‍ ഗൗതം ഓടിച്ച ബൈക്കുമായി കൂടിയിടിച്ചാണ് അപകടം. ഉടന്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അച്ഛന്‍: പരേതനായ റിട്ട. സബ് മേജര്‍ കെ ശശീന്ദ്രന്‍. അമ്മ: വിനിത. സഹോദരി: ലക്ഷ്മീനന്ദന.
What's Your Reaction?