പിആര്‍ഡിഎസ് യുവജനസംഘം കിഴക്കന്‍ സോണല്‍ സന്ദേശ പ്രചാരണ യാത്ര നടത്തി
പിആര്‍ഡിഎസ് യുവജനസംഘം കിഴക്കന്‍ സോണല്‍ സന്ദേശ പ്രചാരണ യാത്ര നടത്തി
ഇടുക്കി: ശ്രീകുമാര ഗുരുദേവന്റെ 148-ാമത് ജന്മദിനത്തോടനുബന്ധിച്ച് നടക്കുന്ന പിആര്‍ഡിഎസ് യുവജനസംഘം കിഴക്കന്‍ സോണലിന്റെ സന്ദേശ പ്രചാരണ യാത്ര കട്ടപ്പനയില്‍ സമാപിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. യുവജന സംഘം വൈസ് പ്രസിഡന്റ് വിനോദ് മുതലപ്ര അധ്യക്ഷനായി. പിആര്‍ഡിഎസ് ജനറല്‍ സെക്രട്ടറി ടി കെ അനീഷ്, മോബിന്‍ ജോണി, രജനി സാബു, സുരേഷ്‌കുമാര്‍ മുണ്ടക്കയം, കെ രാജീവ്, രാജേഷ് പൊയ്ക, ടി എസ് രവി, ജ്ഞാനേശ്വരി അനില്‍കുമാര്‍, അജേഷ് മുട്ടപ്പള്ളി, ടി ടി സുബിന്‍ എന്നിവര്‍ സംസാരിച്ചു. കല്ലാര്‍ വിശുദ്ധ ആചാര്യഭവനത്തില്‍നിന്ന് ആരംഭിച്ച യാത്ര തൂക്കുപാലം, തേര്‍ഡ്ക്യാമ്പ്, കൂട്ടാര്‍, കമ്പംമെട്ട്, വേണ്ടന്‍മേട്, പുളിയന്‍മല എന്നിവിടങ്ങളില്‍ പര്യടനം നടത്തി.
What's Your Reaction?