പുളിയന്‍മല ഇന്‍ഫാം ഗ്രാമസമിതി പരിസ്ഥിതി ദിനം ആചരിച്ചു
പുളിയന്‍മല ഇന്‍ഫാം ഗ്രാമസമിതി പരിസ്ഥിതി ദിനം ആചരിച്ചു

ഇടുക്കി: കട്ടപ്പന പുളിയന്‍മല സെന്റ് ആന്റണീസ് പള്ളിയിലെ ഇന്‍ഫാം ഗ്രാമസമിതി പരിസ്ഥിതി ദിനാചരണം നടത്തി. ക്രൈസ്റ്റ് കോളേജ് മാനേജര്‍ ഫാ. അനൂപ് തുരുത്തിമറ്റം ഉദ്ഘാടനം ചെയ്തു. വിവിധ ഇനത്തില്‍പെട്ട 150 ഫലവൃക്ഷ തൈകള്‍ അംഗങ്ങള്‍ക്ക് വിതരണം ചെയ്തു. 85 പേര്‍ക്ക് അംഗത്വ കാര്‍ഡും നല്‍കി. ഗ്രാമസമിതി പ്രസിഡന്റ് റോയി തുണ്ടിയില്‍ അധ്യക്ഷനായി. വികാരി ഫാ. ജോസ് ഐക്കരപ്പറമ്പില്‍, മഹിളാസമാജം പ്രസിഡന്റ് ജാന്‍സി കാരക്കുന്നേല്‍, സിബിച്ചന്‍ ചേറ്റുകുഴി, സജി കടുപ്പില്‍, സൂസമ്മ ചെമ്പകമംഗലം, എല്‍സമ്മ ഇലഞ്ഞിക്കല്‍, ഫ്രാന്‍സിസ് വാര്യംപറമ്പില്‍, ജോണ്‍സണ്‍ പനച്ചിക്കല്‍, സിനി നിരപ്പേല്‍, ഗ്രേസി കാളിയനിയില്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






