കാട്ടാനശല്യം: കാഞ്ചിയാര്‍ പേഴുംകണ്ടത് നാട്ടുകാര്‍ കിടങ്ങ് നിര്‍മിച്ചു

കാട്ടാനശല്യം: കാഞ്ചിയാര്‍ പേഴുംകണ്ടത് നാട്ടുകാര്‍ കിടങ്ങ് നിര്‍മിച്ചു

Jun 6, 2025 - 13:08
Jun 6, 2025 - 13:13
 0
കാട്ടാനശല്യം: കാഞ്ചിയാര്‍ പേഴുംകണ്ടത് നാട്ടുകാര്‍ കിടങ്ങ് നിര്‍മിച്ചു
This is the title of the web page

ഇടുക്കി: കാട്ടാനശല്യം രൂക്ഷമായതിനെ തുടര്‍ന്ന് കാഞ്ചിയാര്‍ പേഴുംകണ്ടത് നാട്ടുകാര്‍ കിടങ്ങ് നിര്‍മിച്ചു. വനാതിര്‍ത്തിയായ പേഴുംകണ്ടത്ത് കാട്ടാന ശല്യം രൂക്ഷമാണ്. മേഖലയില്‍ മറ്റ് വന്യമൃഗങ്ങളുടെ ശല്യവുമുണ്ട്. 1980ല്‍ ജനവാസ മേഖലയില്‍ വന്യജീവി ശല്യമുണ്ടായതോടെ നാട്ടുകാര്‍ വലിയ ട്രഞ്ച് നിര്‍മിച്ചിരുന്നു. പിന്നീട് കാലക്രമേണ ഇത് മൂടിപ്പോയി. വീണ്ടും വനമേഖലയില്‍നിന്ന് കാട്ടാനകള്‍ ജനവാസ കേന്ദ്രങ്ങളിലെത്തി നാശനഷ്ടമുണ്ടാക്കാന്‍ തുടങ്ങിയതോടെയാണ് നാട്ടുകാര്‍ മുന്നിട്ടിറങ്ങി പണം സമാഹരിച്ച് കിടങ്ങ് നിര്‍മിച്ചത്. വനംവകുപ്പിന്റെ അനുമതിയോടെയാണ് നിര്‍മാണം. 350 മീറ്റര്‍ നീളത്തിലാണ് ട്രഞ്ച് നിര്‍മിച്ചിരിക്കുന്നത്. അഞ്ചുരുളി വനസംരക്ഷണ സമിതി മുഖേന നാട്ടുകാര്‍ക്ക് ചെലവായ തുക വനംവകുപ്പില്‍നിന്ന് ലഭ്യമാക്കാന്‍ ശ്രമിക്കുമെന്ന് വനപാലകര്‍ അറിയിച്ചു. ട്രഞ്ച് നിര്‍മിച്ചതോടെ പേഴുംകണ്ടത്തെ വന്യമൃഗ ശല്യത്തിന് പരിഹാരമാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.

What's Your Reaction?

like

dislike

love

funny

angry

sad

wow