ഇടുക്കി നാരകക്കാനത്ത് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് പിഞ്ചുകുഞ്ഞടക്കം 2 പേര്‍ മരിച്ചു

ഇടുക്കി നാരകക്കാനത്ത് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് പിഞ്ചുകുഞ്ഞടക്കം 2 പേര്‍ മരിച്ചു

Apr 19, 2026 - 20:43
Apr 19, 2026 - 21:25
 0
ഇടുക്കി നാരകക്കാനത്ത് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് പിഞ്ചുകുഞ്ഞടക്കം 2 പേര്‍ മരിച്ചു
This is the title of the web page

ഇടുക്കി: നാരകകാനത്ത് ജീപ്പ് മറിഞ്ഞ് പിഞ്ചുകുഞ്ഞടക്കം രണ്ടുപേര്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റു. മൂന്നുപേരുടെ നില അതീവ ഗുരുതരം. കൂത്താട്ടുകുളം മണ്ണത്തൂര്‍ കാക്കാനിക്കല്‍ സാറാമ്മ(65), ചെമ്മഞ്ചിയില്‍ നിക്കു(6 മാസം) എന്നിവരാണ് മരിച്ചത്. ഡബിള്‍ കട്ടിങ്, കൂത്താട്ടുകുളം സ്വദേശികളായ ജോളി, സാലു, എല്‍ദോസ്, ജൂലിയറ്റ്, സാജന്‍, ജ്യോതിഷ്, ജോമല്‍, നിഹാര, ചിന്നു, എല്‍ദോസ് എന്നിവര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകിട്ട് 6.30ഓടെയാണ് അപകടം. നാരകക്കാനം സെന്റ് തോമസ് മൗണ്ട് സന്ദര്‍ശിക്കാനെത്തിയവര്‍ സഞ്ചരിച്ച ജീപ്പ് നിയന്ത്രണം നഷ്ടമായി 50 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍പ്പെട്ടവരെ നാട്ടുകാര്‍ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു.

ഡബിള്‍ കട്ടിങ്ങില്‍ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയവരും ബന്ധുക്കളുമായ 12 അംഗ സംഘമാണ് വാഹനത്തിലുണ്ടായിരുന്നത്. വിവാഹ സല്‍ക്കാരംകഴിഞ്ഞ് ഇവര്‍ വിനോദസഞ്ചാരകേന്ദ്രമായ സെന്റ് തോമസ് മൗണ്ടിലെത്തി. തിരികെ മടങ്ങുന്നതിനിടെയാണ് അപകടം. അതീവ ഗുരുതരാവസ്ഥയിലുള്ള മൂന്നുപേരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

What's Your Reaction?

like

dislike

love

funny

angry

sad

wow