കുമളി അണക്കരയില്‍ നാട്ടുകാരെ ആക്രമിച്ച കോട്ടയം, പത്തനംതിട്ട സ്വദേശികളായ 10 അംഗ സംഘം പിടിയില്‍: പരസ്യ മദ്യപാനം ചോദ്യംചെയ്ത 3 പേര്‍ക്ക് പരിക്ക്
കുമളി അണക്കരയില്‍ നാട്ടുകാരെ ആക്രമിച്ച കോട്ടയം, പത്തനംതിട്ട സ്വദേശികളായ 10 അംഗ സംഘം പിടിയില്‍: പരസ്യ മദ്യപാനം ചോദ്യംചെയ്ത 3 പേര്‍ക്ക് പരിക്ക്
ഇടുക്കി: കുമളി അണക്കരയില്‍ പരസ്യമായി മദ്യപിക്കുന്നത് ചോദ്യംചെയ്ത നാട്ടുകാരെ മര്‍ദിച്ച് പരിക്കേല്‍പ്പിച്ച കോട്ടയം, പത്തനംതിട്ട സ്വദേശികളായ 10 അംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. സിപിഐ എം അണക്കര ലോക്കല്‍ കമ്മിറ്റിയംഗം സാബു ജോസഫ്, അണക്കര സ്വദേശികളായ കെ എച്ച് ഷാജി, അനൂപ് മാത്യു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ അണക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ എരുമേലി സ്വദേശികളായ ജിതിന്‍ മധു(26), ആരോമല്‍ സജി(26), ബിനു ബേബി(26), ജെസില്‍ പി എന്‍(30), റാന്നി സ്വദേശികളായ അനന്ദു അജി, അഖില്‍ അജി(29), കൂവപ്പള്ളി സ്വദേശികളായ ഗോകുല്‍ രാജ്(31), ജീവന്‍ ചാക്കോ(25), അലന്‍ ജോണ്‍(28), മുക്കൂട്ടുതറ സ്വദേശി അഖില്‍ രാജ് എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സംഭവം. ട്രാവലറില്‍ എത്തിയ യുവാക്കള്‍ ആറാംമൈല്‍ അരമനക്കുസമീപം സംസ്ഥാനപാതയോരത്ത് മദ്യപിക്കുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ ചോദ്യംചെയ്തു. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ ഇവര്‍ നാട്ടുകാരെ കൈയേറ്റംചെയ്യുകയായിരുന്നു. എസ്എച്ച്ഒ കെ അഭിലാഷ് കുമാറിന്റെ നേതൃത്വത്തിലുള്ള കുമളി പൊലീസ് അക്രമികളെ കീഴ്‌പ്പെടുത്തി കസ്റ്റഡിയിലെടുത്തു. പ്രതികളെ പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
What's Your Reaction?