ബൈസണ്‍വാലിയില്‍ ജീപ്പ് മറിഞ്ഞ് 6 പേര്‍ക്ക് പരിക്ക്
ബൈസണ്‍വാലിയില്‍ ജീപ്പ് മറിഞ്ഞ് 6 പേര്‍ക്ക് പരിക്ക്
ഇടുക്കി: ബൈസണ്‍വാലിയില്‍ ട്രിപ്പ് ജീപ്പ് മറിഞ്ഞ് ഡ്രൈവര്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് പരിക്കേറ്റു. ചെന്നൈയില്‍നിന്ന് എത്തിയ വിനോദസഞ്ചാരികളാണ് വാഹനത്തിലുണ്ടായിരുന്നത്. ബൈസണ്‍വാലി ടീ കമ്പനിക്കുസമീപമാണ് അപകടം. നിയന്ത്രണം നഷ്ടമായ ജീപ്പ് മണ്‍തിട്ടയില്‍ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവറുടെ കൈയ്ക്കും വിനോദസഞ്ചാരികളുടെ സംഘത്തില്‍പ്പെട്ട ഒരാളുടെ തലയ്ക്കും പരിക്കുണ്ടെങ്കിലും ഗുരുതരമല്ലെന്നാണ് വിവരം. ഡ്രൈവര്‍ രാംകുമാറിനെ രാജാക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈ വിളിപ്പുറത്ത് നിന്ന് 15 അംഗ സംഘമാണ് ഇടുക്കിയിലെത്തിയത്. രാജാക്കാട് പൊലീസ് നടപടി സ്വീകരിച്ചു.
What's Your Reaction?