സേനാപതി ലയണ്‍സ് ക്ലബ് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി
സേനാപതി ലയണ്‍സ് ക്ലബ് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി
ഇടുക്കി: സേനാപതി ലയണ്‍സ് ക്ലബ്ബും കാരിത്താസ് ആശുപത്രിയും ചേര്‍ന്ന് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. സേനാപതി പഞ്ചായത്ത് പ്രസിഡന്റ് അരുണ്‍ അശോകന്‍ ഉദ്ഘാടനം ചെയ്തു. ക്യാമ്പില്‍ വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ചികിത്സയും മരുന്നും നിര്‍ദേശങ്ങളും നല്‍കി. വരും ദിവസങ്ങളില്‍ കാന്‍സര്‍ ചികിത്സക്ക് മാത്രമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ലയണ്‍സ് ക്ലബ് ഭാരവാഹികള്‍ പറഞ്ഞു. പഞ്ചായത്തംഗങ്ങളായ പി പി എല്‍ദോസ്, നീതു ബിനു, പ്രവീണ്‍ കുമാര്‍, ബിജു പോള്‍ എന്നിവര്‍ പങ്കെടുത്തു. ലയണ്‍സ് ക്ലബ് പ്രസിഡന്റ് വി ആര്‍ രാജേഷ്, സെക്രട്ടറി ബേസില്‍ വര്‍ഗീസ്, ട്രഷറര്‍ വി ആര്‍ ശിവന്‍, ടി ആര്‍ രാജേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?