തൂക്കുപാലത്ത് ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് വ്യാപാരി മരിച്ചു
തൂക്കുപാലത്ത് ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് വ്യാപാരി മരിച്ചു
ഇടുക്കി: നെടുങ്കണ്ടം തൂക്കുപാലത്തിനുസമീപം കോമ്പമുക്കില്‍ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. രാമക്കല്‍മേട് സ്വദേശിയും തൂക്കുപാലത്തെ വ്യാപാരിയുമായ ജയലാല്‍ (40) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 10ഓടെയാണ് അപകടം. രാമക്കല്‍മേട് ബാലന്‍പിള്ളസിറ്റി ഭാഗത്തുനിന്ന് വന്ന ബൈക്ക് നിയന്ത്രണം നഷ്ടമായി എതിരെ വന്ന ഓട്ടോറിക്ഷയിലേക്ക് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജയലാലിനെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയശേഷം വിദഗ്ധ ചികിത്സയ്ക്കായി കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും യാത്രാമധ്യേ മരിച്ചു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
What's Your Reaction?