ഇരട്ടയാര്‍ നോര്‍ത്ത് ശ്രീ ദുര്‍ഗാദേവി ക്ഷേത്രത്തില്‍ കാര്‍ത്തിക പൊങ്കാല നടത്തി
ഇരട്ടയാര്‍ നോര്‍ത്ത് ശ്രീ ദുര്‍ഗാദേവി ക്ഷേത്രത്തില്‍ കാര്‍ത്തിക പൊങ്കാല നടത്തി
ഇടുക്കി: ഇരട്ടയാര്‍ നോര്‍ത്ത് ശ്രീ ദുര്‍ഗാദേവി ക്ഷേത്രത്തില്‍ ഉത്സവത്തിന്റെ ഭാഗമായി കാര്‍ത്തിക പൊങ്കാല നടത്തി. പഞ്ചായത്ത് പ്രസിഡന്റ് രജനി കെ എ ഭദ്രദീപ പ്രകാശനം ചെയ്തു. ക്ഷേത്രം മേല്‍ശാന്തി ടി എസ് സജി പൊങ്കാല അടുപ്പില്‍ അഗ്‌നി പകര്‍ന്നു. നൂറുകണക്കിന് ഭക്തജനങ്ങള്‍ ദുര്‍ഗാദേവിക്ക് പൊങ്കാല അര്‍പ്പിച്ചു. പഞ്ചായത്തംഗം രാജി ഹരികുമാര്‍ ചടങ്ങില്‍ പങ്കെടുത്തു. ക്ഷേത്രം പ്രസിഡന്റ് എ എസ് രാജേഷ്, സെക്രട്ടറി രാജന്‍ ദാമോദരന്‍, വനിതാ സംഘം ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?