വണ്ടിപ്പെരിയാറില്‍ കന്നുകാലി കുറുകെ ചാടി മൂന്ന് വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു

വണ്ടിപ്പെരിയാറില്‍ കന്നുകാലി കുറുകെ ചാടി മൂന്ന് വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു

Apr 20, 2026 - 11:43
 0
വണ്ടിപ്പെരിയാറില്‍ കന്നുകാലി കുറുകെ ചാടി മൂന്ന് വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു
This is the title of the web page

ഇടുക്കി: കൊട്ടാരക്കര-ദിണ്ഡിക്കല്‍ ദേശീയപാതയില്‍ വണ്ടിപ്പെരിയാര്‍ 62-ാം മൈലിന് സമീപം കന്നുകാലികള്‍ റോഡിന് കുറുകെ ചാടി മൂന്ന് വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു. ആര്‍ക്കും പരിക്കില്ല. വിനോദ സഞ്ചാരികളുമായി കുമളിയിലേയ്ക്കുപോയ ട്രാവലര്‍ കന്നുകാലിയെ ഇടിക്കാതിരിക്കാന്‍ ബ്രേക്ക് ചവിട്ടിയതിനെ തുടര്‍ന്ന് പിന്നാലെവന്ന  സഫാരി ജീപ്പും, കാറും ട്രാവലറില്‍ ഇടിച്ചു. തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു. മധ്യവേനല്‍ അവധി ആരംഭിച്ചതോടെ തേക്കടി, പരുന്തുംപാറ, സത്രം തുടങ്ങി വിനോദ സഞ്ചാര കേന്ദ്രങ്ങളിലേയ്ക്ക് നിരവധി സഞ്ചാരികളാണ് ദിവസേന എത്തുന്നത്. ഇത്തരത്തില്‍ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന കന്നുകാലികളെ പിടിച്ചുകെട്ടിയില്ലെങ്കില്‍ മേഖലയില്‍ അപകടങ്ങള്‍ വര്‍ധിക്കാനാണ് സാധ്യത. വിഷയത്തില്‍ അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow