പാറത്തോട് സെന്റ് ജോര്‍ജ് സ്‌കൂളില്‍ എന്‍സിസി കേഡറ്റുകളുടെ വാര്‍ഷിക ക്യാമ്പ് തുടങ്ങി
പാറത്തോട് സെന്റ് ജോര്‍ജ് സ്‌കൂളില്‍ എന്‍സിസി കേഡറ്റുകളുടെ വാര്‍ഷിക ക്യാമ്പ് തുടങ്ങി
ഇടുക്കി: പാറത്തോട് സെന്റ് ജോര്‍ജ് ഹൈസ്‌കൂളില്‍ എന്‍സിസി കേഡറ്റുകളുടെ വാര്‍ഷിക ക്യാമ്പ് തുടങ്ങി. കമാന്‍ഡന്റ് കേണല്‍ വിക്രംജിത് സിങ് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 43 സ്‌കൂളുകളി സ്ഥാപനങ്ങളില്‍ നിന്നായി 500 കേഡറ്റുകളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. ഡ്രില്‍, ഫിസിക്കല്‍ ട്രെയിനിങ്, വ്യക്തിത്വ വികസന സെമിനാറുകള്‍, കലാപരിപാടികള്‍ എന്നിവ സംഘടിപ്പിക്കുന്നതിലൂടെ വിദ്യാര്‍ഥികളില്‍ അച്ചടക്കം, നേതൃത്വപാടവം എന്നിവ വളര്‍ത്തുകയാണ് ക്യാമ്പിന്റെ ലക്ഷ്യം. യോഗ സെക്ഷനുകള്‍, ദേശീയ സുരക്ഷാ പ്രതിരോധ സംവിധാനത്തെ കുറിച്ചുള്ള പഠനം,കലാകായിക മത്സരങ്ങള്‍ എന്നിവ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിക്കും. ക്യാമ്പില്‍ പങ്കെടുക്കുന്നവരുടെ ആരോഗ്യ സുരക്ഷയെ മുന്‍നിര്‍ത്തി ക്യാമ്പില്‍ ഇന്ത്യന്‍ ആര്‍മി മെഡിക്കല്‍ കോറിലെ മെഡിക്കല്‍ അസിസ്റ്റന്റ് നായക് ശ്യാം ദാസിന്റെ നേതൃത്വത്തില്‍, കമ്പിളികണ്ടം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന മെഡിക്കല്‍ സംഘവും പ്രവര്‍ത്തിക്കുന്നു. ക്യാമ്പിലെ എല്ലാ കേഡറ്റുകള്‍ക്കും വെപ്പണ്‍ ട്രെയിനിങ് നോടൊപ്പം ഫയറിങ് പരിശീലനവും നല്‍കും. ക്യാമ്പ് കമാന്‍ഡര്‍ കേണല്‍ വിക്രം ജിത്ത് സിങ്, ഡെപ്യൂട്ടി കമാന്‍ഡര്‍ വിനു ടി എം, ക്യാപ്റ്റന്‍ ടോജി ഡോമിനിക്, മേജര്‍ ഗുര്‍ജന്‍ സിങ്, എന്‍സിസി ഓഫീസേഴ്‌സ് ആയ ലെഫ്റ്റ്‌നറ്റ് റിഷാല്‍ റഷീദ്, ബിജുകുമാര്‍ എസ് പി, സെക്കന്‍ഡ് ഓഫീസര്‍മാരായ മധു കെ ജയിംസ്, ബിജോ മാത്യു, റോബിനസ് ജോസഫ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുന്നത്.
What's Your Reaction?