കാമാക്ഷി പഞ്ചായത്തില്‍ മഴക്കാല പൂര്‍വ ശുചീകരണം ആരംഭിച്ചു
കാമാക്ഷി പഞ്ചായത്തില്‍ മഴക്കാല പൂര്‍വ ശുചീകരണം ആരംഭിച്ചു
ഇടുക്കി: കാമാക്ഷി പഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും ചേര്‍ന്ന് മഴക്കാല പൂര്‍വ ശുചീകരണം ആരംഭിച്ചു. പരിപാടിയുടെ പഞ്ചായത്തുതല ഉദ്ഘാടനം തങ്കമണിയില്‍ പ്രസിഡന്റ് ബിജു നെടുംചേരില്‍ നിര്‍വഹിച്ചു. തുടര്‍ന്ന് തങ്കമണി ടൗണില്‍ ബോധവല്‍കരണ റാലിയും നടത്തി. റാലിയില്‍ പഞ്ചായത്തംഗങ്ങള്‍, ഹരിതകര്‍മസേനാംഗങ്ങള്‍, ആശ പ്രവര്‍ത്തകര്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ മഹേഷ് മാത്യു അധ്യക്ഷനായി. മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സിബിച്ചന്‍ കാച്ചപ്പള്ളില്‍ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് ഷൈനി മാവേലില്‍, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ജോയി കാട്ടുപാലം, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രദീപ്, പഞ്ചായത്തംഗങ്ങളായ അഡ്വ. ഷെബിന്‍ തോമസ്, സോണിയ തോമസ്, ഷീബ തോമസ്, ജോബിന്‍ മാത്യു, രതീഷ് കുമാര്‍ പി കെ, സാലി ജോസ് എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?