ത്യാഗസ്മരണയില്‍ ദുഃഖവെള്ളി ആചരണം: കുരിശുമലയില്‍ തീര്‍ഥാടക പ്രവാഹം

ത്യാഗസ്മരണയില്‍ ദുഃഖവെള്ളി ആചരണം: കുരിശുമലയില്‍ തീര്‍ഥാടക പ്രവാഹം

Apr 3, 2026 - 12:28
 0
ത്യാഗസ്മരണയില്‍ ദുഃഖവെള്ളി ആചരണം: കുരിശുമലയില്‍ തീര്‍ഥാടക പ്രവാഹം
This is the title of the web page

ഇടുക്കി: ദുഃഖവെള്ളി ദിനത്തില്‍ യേശുവിന്റെ പീഢാനുഭവങ്ങള്‍ അനുസ്മരിച്ച് ജില്ലയിലെ പള്ളികളില്‍നിന്ന് കുരിശുമലകളിലേക്ക് നടന്ന പീഢാനുഭവ യാത്ര ആയിരങ്ങള്‍ പങ്കെടുത്തു. കുരിശുമലകളിലേക്ക് കുരിശ് ചുമന്നും ഭക്തിഗാനങ്ങള്‍ ആലപിച്ചും തീര്‍ഥാടകര്‍ മലകയറി. ജില്ലയിലെ വിവിധ കുരിശുമലകള്‍ വിശ്വാസികളെകൊണ്ട് നിറഞ്ഞു. എല്ലായിടത്തും നേര്‍ച്ചക്കഞ്ഞി വിതരണവും കുടിവെള്ളവും മെഡിക്കല്‍ സഹായവും ഏര്‍പ്പെടുത്തിയിരുന്നു.
കിഴക്കന്‍ കാല്‍വരി എന്നറിയപ്പെടുന്ന ഇടുക്കി രൂപത തീര്‍ഥാടന കേന്ദ്രമായ എഴുകുംവയല്‍ കുരിശുമലയില്‍ പുലര്‍ച്ചെ മുതല്‍ നൂറുകണക്കിന് ആളുകളാണ് കുരിശുമല കയറുന്നത്. പള്ളികളില്‍ പ്രത്യേക പ്രാര്‍ഥനകള്‍, പീഢാനുഭവ വായന, കുരിശുചുംബനം എന്നിവ നടന്നു. 
പണിക്കന്‍കുടി സെന്റ് ജോണ്‍ മരിയ വിയാനി പള്ളിയില്‍ തിരുക്കര്‍മങ്ങള്‍ക്ക് വികാരി ഫാ. ജോസഫ് തേനംമാക്കല്‍ മുഖ്യകാര്‍മികത്വം വഹിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow