യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണം: 4ന് രാഹുല്‍ ഗാന്ധി കട്ടപ്പനയില്‍; 5ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ ഏലപ്പാറയില്‍
യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണം: 4ന് രാഹുല്‍ ഗാന്ധി കട്ടപ്പനയില്‍; 5ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ ഏലപ്പാറയില്‍
ഇടുക്കി: യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ എന്നിവര്‍ ഇടുക്കിയിലെത്തുമെന്ന് ഡിസിസി പ്രസിഡന്റ് സി പി മാത്യു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 4ന് ഉച്ചയ്ക്ക് 12ന് കട്ടപ്പന സെന്റ് ജോര്‍ജ് സ്‌കൂള്‍ ഗ്രൗണ്ടില്‍ ഹെലികോപ്റ്ററില്‍ എത്തുന്ന രാഹുല്‍ ഗാന്ധി, നഗരസഭ സ്റ്റേഡിയത്തില്‍ നടക്കുന്ന ഇടുക്കി നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി റോയി കെ പൗലോസിന്റെ തെരഞ്ഞെടുപ്പ് സമ്മേളനത്തില്‍ സംസാരിക്കും. 5ന് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ ഏലപ്പാറയില്‍ പീരുമേട് നിയോജകമണ്ഡലം സ്ഥാനാര്‍ഥി അഡ്വ. സിറിയക് തോമസിന്റെ പ്രചാരണ യോഗത്തിലും സംസാരിക്കും. 6ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തൊടുപുഴയിലും അടിമാലിയിലും സംസാരിക്കും. 6ന് വൈകിട്ട് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും മുന്‍ എംപിയുമായ മുഹമ്മദ് അഹ്‌സറുദ്ദീന്‍ കട്ടപ്പനയിലെ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും.
ജില്ലയിലെ അഞ്ച് സ്ഥാനാര്‍ഥികളും മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും ഭരണവിരുദ്ധ വികാരം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും സി പി മാത്യു പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ അഡ്വ. ഇ എം ആഗസ്തി, തോമസ് രാജന്‍, തോമസ് മൈക്കിള്‍, അഡ്വ. കെ ജെ ബെന്നി, ജോസ് മുത്തനാട്ട്, മനോജ് മുരളി, ഫ്രാന്‍സിസ് അറയ്ക്കപ്പറമ്പില്‍ എന്നിവരും പങ്കെടുത്തു.
What's Your Reaction?