രാജാക്കാട് ഗവ. സ്‌കൂളില്‍ പച്ചക്കറിത്തൈ വിതരണം ചെയ്തു
രാജാക്കാട് ഗവ. സ്‌കൂളില്‍ പച്ചക്കറിത്തൈ വിതരണം ചെയ്തു
ഇടുക്കി: കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷനും കുടുംബശ്രീയും ചേര്‍ന്ന് രാജാക്കാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ്പിസി കേഡറ്റുകള്‍ക്ക് പച്ചക്കറിത്തൈകള്‍ വിതരണം ചെയ്തു. കെഎച്ച്ആര്‍എ യൂണിറ്റ് പ്രസിഡന്റ് കെ എം ജോര്‍ളി ഉദ്ഘാടനംചെയ്തു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ബിജി സന്തോഷ്, പ്രിന്‍സിപ്പല്‍ പ്രിയ, ഹെഡ്മിസ്‌ട്രെസ് സിന്ധു എന്നിവര്‍ സംസാരിച്ചു. കെഎച്ച്ആര്‍എ ഭാരവാഹികളായ പി ജെ ജോസ്, സുനില്‍ കെ, കുടുംബശ്രീ അംഗങ്ങളായ ശോഭ, ആതിര തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?