കാട്ടാനശല്യം രൂക്ഷം: മൂന്നാറിലെ പച്ചക്കറി കൃഷി പ്രതിസന്ധിയില്‍ 

കാട്ടാനശല്യം രൂക്ഷം: മൂന്നാറിലെ പച്ചക്കറി കൃഷി പ്രതിസന്ധിയില്‍ 

May 30, 2026 - 16:28
 0
കാട്ടാനശല്യം രൂക്ഷം: മൂന്നാറിലെ പച്ചക്കറി കൃഷി പ്രതിസന്ധിയില്‍ 
This is the title of the web page

ഇടുക്കി: കാട്ടാന ശല്യം രൂക്ഷമായതോടെ മൂന്നാറിലെ പച്ചക്കറി കൃഷി പ്രതിസന്ധിയില്‍. ഇതോടെ തൊഴിലാളികള്‍ കൃഷി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാകുകയാണ്. വന്യമൃഗ ശല്യംമൂലം കൃഷിനാശമുണ്ടായിട്ടും തൊഴിലാളികള്‍ക്ക് നഷ്ട പരിഹാരം ലഭിക്കുന്നില്ല. മൂന്നാറിലെ തേയില തോട്ടങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ അധിക വരുമാനം കണ്ടെത്തുന്നതിനാണ് പച്ചക്കറി കൃഷി നടത്തുന്നത്. വിവിധ ഇനം പച്ചക്കറികള്‍ മൂന്നാറിന്റെ കാലാവസ്ഥയില്‍ യഥേഷ്ടം വളരും. എന്നാല്‍ ഏതാനും വര്‍ഷങ്ങളായി മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമാണ്. കൂട്ടമായും ഒറ്റയ്ക്കും എത്തുന്ന ആനകള്‍ വിളകള്‍ പാടേ നശിപ്പിക്കും. കാട്ട് പോത്ത്, കാട്ടു പന്നി തുടങ്ങിയ മൃഗങ്ങളുടെ ശല്യവും ഉണ്ട്. മുമ്പ് മേഖലയില്‍ 350 ഹെക്റ്ററില്‍ അധികം ഭൂമിയില്‍ പച്ചക്കറി കൃഷി ഉണ്ടായിരുന്നത് 100 ഹെക്ടര്‍ ആയി കുറഞ്ഞു. കൃഷി നശിപ്പിക്കുന്നതിനൊപ്പം ലയങ്ങള്‍ക് ചുറ്റും വന്യമൃഗങ്ങള്‍ തമ്പടിച്ചു തുടങ്ങിയതോടെ പലരും കൃഷി ഉപേക്ഷിച്ചു. ലയങ്ങളോട് ചേര്‍ന്നുള്ള കമ്പനി വക ഭൂമിയിലാണ് തൊഴിലാളികള്‍ കൃഷി ഇറക്കുന്നത്. സ്വന്തം ഭൂമി അല്ലാത്തതിനാല്‍ ഇവര്‍ക്ക് നഷ്ട പരിഹാരവും ലഭിയ്ക്കുന്നില്ല. കാട്ടാന ഉള്‍പ്പടെയുള്ള വന്യമൃഗങ്ങള്‍ ജനവാസ മേഖലയില്‍ ഇറങ്ങുന്നത് തടയാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ മേഖലയില്‍ പച്ചക്കറി കൃഷി പൂര്‍ണമായും ഇല്ലാതാകും.

What's Your Reaction?

like

dislike

love

funny

angry

sad

wow