ഇന്‍ഫാം മുണ്ടിയെരുമ ഗ്രാമസമിതി മഴക്കാല പൂര്‍വ ശുചീകരണം നടത്തി

ഇന്‍ഫാം മുണ്ടിയെരുമ ഗ്രാമസമിതി മഴക്കാല പൂര്‍വ ശുചീകരണം നടത്തി

May 30, 2026 - 17:46
 0
ഇന്‍ഫാം മുണ്ടിയെരുമ ഗ്രാമസമിതി മഴക്കാല പൂര്‍വ ശുചീകരണം നടത്തി
This is the title of the web page

ഇടുക്കി: ഇന്‍ഫാം മുണ്ടിയെരുമ ഗ്രാമസമിതി മഴക്കാല പൂര്‍വ ശുചീകരണം നടത്തി. ഇന്‍ഫാം മുണ്ടിയെരുമ കാര്‍ഷിക താലൂക്ക് രക്ഷാധികാരിയും അസംപ്ഷന്‍ ഫോറോന പള്ളി വികാരിയുമായ ഫാ. ഫിലിപ്പ് വട്ടയത്തില്‍ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മഴകാലത്ത് പകര്‍ച്ച വ്യാധികള്‍ പടര്‍ന്ന് പിടിക്കുന്നത്  തടയുകയെന്ന ലക്ഷ്യത്തോടെയാണ് ശുചീകരണം നടത്തിയത്. മുണ്ടിയെരുമ -  ഉറവയ്ക്കല്‍ റോഡ് വൃത്തിയാക്കുകയും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തു. ഗ്രാമസമിതി പ്രസിഡന്റ സിബിച്ചന്‍ പുത്തന്‍പുരയ്ക്കല്‍, ഇന്‍ഫാം മുണ്ടിയെരുമ കാര്‍ഷിക താലൂക്ക് കോ-ഓര്‍ഡിനേറ്റര്‍ സാജന്‍ എബ്രഹാം, മഹിളാ സമാജം ഭാരവാഹികളായ സിസ്റ്റര്‍ ജീന തെരേസ്, സൂസി പ്ലാപ്പറമ്പില്‍, ടിന്റു കായംകാട്ടില്‍, ഷൈനി ആശാരിപറമ്പില്‍, ബിനോയി പുള്ളോലില്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow