എസ്എന്‍ഡിപി യോഗം ചക്കുപള്ളം മൈലാടുംപാറ ശാഖ ശ്രീനാരായണ ഗുരുസമാധി ആചരിച്ചു
എസ്എന്‍ഡിപി യോഗം ചക്കുപള്ളം മൈലാടുംപാറ ശാഖ ശ്രീനാരായണ ഗുരുസമാധി ആചരിച്ചു

ഇടുക്കി: എസ്എന്‍ഡിപി യോഗം ചക്കുപള്ളം മൈലാടുംപാറ ശാഖ ശ്രീനാരായണ ഗുരുസമാധി ആചരിച്ചു. പ്രഭാഷകന്‍ ലെനിന്‍ പുളിക്കല്‍ സമാധിദിന സന്ദേശം നല്‍കി. ചെല്ലാര്‍കോവില്‍ ഗുരുദേവ മന്ദിരത്തില്‍ ദീപാര്‍പ്പണം, സമൂഹ പ്രാര്‍ഥന, ഗുരുദേവ സ്മൃതിപ്രഭാഷണം എന്നിവ നടത്തി. തുടര്‍ന്ന് വിശേഷാല്‍ ഗുരുപൂജ, മഹാസമാധിപൂജ എന്നിവയ്ക്കുശേഷം ശാഖായോഗം പ്രസിഡന്റ് കെ ജെ വിനോദിന് ക്ഷേത്രം മേല്‍ശാന്തി കെ എസ് സുനില്‍കുമാര്‍ ദിവ്യജ്യോതി കൈമാറി. ഗുരുമന്ദിരത്തില്‍ നിന്ന് ആരംഭിച്ച ശാന്തിയാത്ര മൈലാടുംപാറ ശ്രീ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ എത്തിയതിനുശേഷം സമൂഹ പ്രാര്‍ഥന, മംഗളാരതി, അന്നദാനം എന്നിവയും നടത്തി. വനിതാ സംഘം, യൂത്ത് മൂവ്‌മെന്റ്, കുമാരി സംഘം, വിവിധ കുടുംബയോഗങ്ങള്‍, ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






