കെ സി ജോർജ് അനുസ്മരണവും നാടക പ്രതിഭാ പുരസ്കാര സമർപ്പണവും 23ന്

കെ സി ജോർജ് അനുസ്മരണവും നാടക പ്രതിഭാ പുരസ്കാര സമർപ്പണവും 23ന്

Sep 22, 2025 - 11:07
Sep 22, 2025 - 11:22
 0
കെ സി ജോർജ് അനുസ്മരണവും നാടക പ്രതിഭാ പുരസ്കാര സമർപ്പണവും 23ന്
This is the title of the web page

ഇടുക്കി: നാടക പ്രതിഭ കെ സി ജോർജിൻ്റെ ഒന്നാം ചരമവാർഷിക ദിനാചരണം 23ന് വൈകിട്ട് നാലിന് കട്ടപ്പന സിഎസ് .ഐ ഗാർഡനിൽ നടക്കും. രണ്ടു തവണ മികച്ച നാടകകൃത്തിനുള്ള സംസ്ഥാന പുരസ്കാരം നേടിയ കെ സി ജോർജിൻ്റെ അനുസ്മരണ സമ്മേളനം പ്രശസ്ത നാടക- സിനിമ നടൻ പ്രമോദ് വെളിയനാട് ഉദ്ഘാടനം ചെയ്യും. കട്ടപ്പന നഗരസഭാ ചെയർപേഴ്സൺ ബീനാ ടോമി അധ്യക്ഷയാകും. നാടകകൃത്ത് രാജീവൻ മമ്മിളി അനുസ്മരണ പ്രഭാഷണം നടത്തും. ഹേമന്ദ് കുമാർ, ജീവൻ സാജ് തുടങ്ങി നാടക രംഗത്തെ പ്രമുഖർ പങ്കെടുക്കും.കെ സി സൗഹൃദ കൂട്ടായ്മ ഏർപ്പെടുത്തിയ പ്രഥമ കെ സി ജോർജ് നാടക പ്രതിഭാ പുരസ്കാരം നാടക കൃത്ത് എം ജെ ആൻ്റണിക്ക് സമർപ്പിക്കും. 10,001 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. അനുസ്മരണ സമ്മേളനത്തിന് ശേഷം കായംകുളം പീപ്പിൾസ് തിയറ്റേഴ്സിൻ്റെ അങ്ങാടിക്കുരുവികൾ എന്ന നാടകവും അവതരിപ്പിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow