വിദ്യാര്‍ഥി പ്രതിഭ പുരസ്കാര ജേതാവ് സോന ബിജുവിന് അനുമോദനം
വിദ്യാര്‍ഥി പ്രതിഭ പുരസ്കാര ജേതാവ് സോന ബിജുവിന് അനുമോദനം

ഇടുക്കി: മുഖ്യമന്ത്രിയുടെ വിദ്യാര്‍ഥി പ്രതിഭ പുരസ്കാരം നേടിയ കട്ടപ്പന കൊച്ചുതോവാള സ്വദേശിനി സോന ബിജുവിനെ പൗരാവലിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. കട്ടപ്പന സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. ചങ്ങനാശേരി അസംപ്ഷന്‍ കോളേജില്‍ നിന്ന് ബി എസ് സിക്ക് ഉന്നത വിജയം നേടിയതിനാണ് പുരസ്കാരം. നിലവില്‍ ചങ്ങനാശേരി എസ്ബി കോളേജിലെ വിദ്യാര്‍ഥിനിയാണ്. ഒരുലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്കാരം.
യോഗത്തില്‍ നഗരസഭയുടെ പ്രത്യേക ഉപഹാരം സോനയ്ക്ക് സമ്മാനിച്ചു. നഗരസഭ കൗണ്‍സിലര്‍ സിബി പാറപ്പായി അധ്യക്ഷനായി. നഗരസഭ കൗണ്‍സിലര്‍മാരായ ബീന ടോമി, സുധര്‍മ മോഹനന്, പള്ളി വികാരി ഫാ. ജോസ് വലിയകുന്നത്ത്, പി സി മാത്യു, എം വി വര്‍ക്കി, ജിതിന് ജോയി തുടങ്ങിയവര്‍ സംസാരിച്ചു
What's Your Reaction?






