ചിന്നക്കനാല്‍ കൈയേറ്റം: മാത്യു കുഴല്‍നാടന്‍ എംഎല്‍എയ്‌ക്കെതിരെ കേസ്
ചിന്നക്കനാല്‍ കൈയേറ്റം: മാത്യു കുഴല്‍നാടന്‍ എംഎല്‍എയ്‌ക്കെതിരെ കേസ്

ഇടുക്കി: മാത്യു കുഴല്‍നാടന്‍ എംഎല്‍എയ്‌ക്കെതിരെ ഭൂമി കൈയേറിയതിന് റവന്യൂ വകുപ്പ് കേസെടുത്തു. ചിന്നക്കനാലില്‍ 50 സെന്റ് ഭൂമി കൈയേറിയതിനാണ് കേസ്. ഹിയറിങ്ങിന് ഹാജരാകാന്‍ മാത്യുവിന് നോട്ടീസ് നല്‍കി. വിജിലന്‍സ് അന്വേഷണത്തിലാണ് ചിന്നക്കനാലിലെ മാത്യു കുഴല്‍നാടന്റെ റിസോര്‍ട്ടിനോടുചേര്‍ന്ന് സര്‍ക്കാര്‍ ഭൂമി കൈയേറിയതായി കണ്ടെത്തിയത്. മാത്യുവിന്റെ ഉടമസ്ഥതയിലുള്ള ഒരേക്കര്‍ 23 സെന്റ് ഭൂമിയോടുചേര്‍ന്നാണ് 50 സെന്റ് സ്ഥലം കൈയേറിയത്. റവന്യൂ വകുപ്പ് ശരിവെയ്ക്കുകയും ഉടുമ്പന്‍ചോല തഹസില്‍ദാര്‍ റിപ്പോര്‍ട്ട് കലക്ടര്‍ക്ക് കൈമാറുകയും ചെയ്തു.
ഭൂമി വീണ്ടെടുക്കാനുള്ള നടപടി ആരംഭിക്കുകയും റിപ്പോര്‍ട്ട് നല്‍കാന്‍ ചിന്നക്കനാല്‍ വില്ലേജ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഭൂസംരക്ഷണ നിയമം പ്രകാരമാണ് എംഎല്‍എയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. കൈയേറ്റം ഒഴിപ്പിക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കാന്‍ ആവശ്യപ്പെട്ട് മാത്യുവിന് നോട്ടീസും നല്‍കി. വില്ലേജ് ഓഫീസര്‍ ചിന്നക്കനാലിയിലെ റിസോര്‍ട്ടില്‍ നേരിട്ടെത്തിയാണ് നോട്ടീസ് നല്‍കിയത്. ഒഴിപ്പിക്കല്‍ നടപടികള്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് നോട്ടീസ് നല്‍കിയതെന്നാണ് സൂചന.
What's Your Reaction?






