എസ്എന്‍ഡിപി യോഗം ശാന്തിഗ്രാം ശാഖയുടെ പുതിയ ഓഫീസ് കെട്ടിടം തുറന്നു
എസ്എന്‍ഡിപി യോഗം ശാന്തിഗ്രാം ശാഖയുടെ പുതിയ ഓഫീസ് കെട്ടിടം തുറന്നു
ഇടുക്കി: ശാന്തിഗ്രാം എസ്എന്‍ഡിപി യോഗത്തിന്റെ പുതിയ ഓഫീസ് മന്ദിരം എസ്എന്‍ഡിപി യോഗം മലനാട് യൂണിയന്‍ പ്രസിഡന്റ് ബിജു മാധവന്‍ ഉദ്ഘാടനം ചെയ്തു. എസ്എന്‍ഡിപി 4597-ാം നമ്പര്‍ ശാന്തിഗ്രാം ശാഖായോഗത്തിന്റെ നവീകരിച്ച ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനവും പൊതുയോഗവും സംയുക്തമായാണ് സംഘടിപ്പിച്ചത്. സ്വന്തമായി ക്ഷേത്രമുണ്ടെങ്കിലും ശാഖാ ഓഫീസ് ഉണ്ടായിരുന്നില്ല. ശാഖായോഗം പ്രവര്‍ത്തകരുടെയും കുടുംബ കൂട്ടായ്മയുടെയും സഹായത്തിലാണ് ഓഫീസ് മന്ദിരം യാഥാര്‍ത്ഥ്യമായത്. യൂണിയന്‍ ജനറല്‍ സെക്രട്ടറി വിനോദ് ഉത്തമന്‍ അധ്യക്ഷനായി. ശാഖായോഗം പ്രസിഡന്റ് രാജേഷ് ടി കെ, സെക്രട്ടറി ടി കെ ശശി, യൂണിയന്‍ കൗണ്‍സിലര്‍ കെ കെ രാജേഷ്, സി കെ വത്സ, മനോജ് മഞ്ഞാടിയില്‍, കെ എസ് പ്രകാശ്, ബിന്ദു മോഹനന്‍, മഞ്ജു സുനില്‍, രാഹുല്‍ രവീന്ദ്രന്‍, അരുണ്‍ രവീന്ദ്രന്‍, അര്‍ച്ചന എന്നിവര്‍ സംസാരിച്ചു.
What's Your Reaction?