മൈലാടുംപാറ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ മണ്ഡലച്ചിറപ്പ് പൂജ സമാപിച്ചു
മൈലാടുംപാറ ശ്രീ സുബ്രമണ്യ സ്വാമി ക്ഷേത്രത്തില്‍ മണ്ഡലച്ചിറപ്പ് പൂജാ സമാപിച്ചു
ഇടുക്കി: അണക്കര മൈലാടുംപാറ ശ്രീ സുബ്രമണ്യ സ്വാമി ക്ഷേത്രത്തില്‍ മണ്ഡലച്ചിറപ്പ് പൂജാ സമാപനവും ഭജന സമര്‍പ്പണവും നടന്നു. മേല്‍ശാന്തി കെഎസ് സുനില്‍കുമാര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. 41 ദിവസത്തെ മണ്ഡലകാലത്തിന് സമാപനം കുറിച്ചുകൊണ്ട് ദീപക്കാഴ്ച, ചുറ്റുവിളക്ക,് വിശേഷാല്‍ ദീപാരാധന തുടങ്ങിയ ചടങ്ങുകള്‍ നടന്നു. ദീപാരാധനയ്ക്കുശേഷം മണ്ഡലകാല ഭജന സമര്‍പ്പണവും നടന്നു. എസ്എന്‍ഡിപി യോഗം ശാഖ ഭാരവാഹികള്‍, വനിതാ സംഘം യൂത്ത് മൂവ്‌മെന്റ് ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഭജന സമര്‍പ്പണത്തിനുശേഷം അന്നദാനവുംനടന്നു. ഭജനയിലും മറ്റു വിശേഷാല്‍ ചടങ്ങുകളിലും പങ്കെടുക്കാന്‍ നിരവധി ഭക്തരാണ് എത്തിയത്.
What's Your Reaction?