കട്ടപ്പന വെറ്ററിനറി പോളി ക്ലിനിക്കിലെ ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ എം എന്‍ സജികുമാറിന് യാത്രയയപ്പ് നല്‍കി
കട്ടപ്പന വെറ്ററിനറി പോളി ക്ലിനിക്കിലെ ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ എം എന്‍ സജികുമാറിന് യാത്രയയപ്പ് നല്‍കി
ഇടുക്കി: 21 വര്‍ഷത്തെ സേവനത്തിനുശേഷം മൃഗസംരക്ഷണ വകുപ്പില്‍നിന്ന് വിരമിച്ച ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ എം എന്‍ സജികുമാറിന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. കട്ടപ്പനയില്‍ എസ്എന്‍ഡിപി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ചക്കുപള്ളം വെറ്ററിനറി സര്‍ജന്‍ ഡോക്ടര്‍ ബി. ഗണേശന്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ ഇടങ്ങളില്‍ ജോലി ചെയ്തതിനുശേഷമാണ് എരുമേലി സ്വദേശിയായ സജി കുമാര്‍ എം എന്‍. കട്ടപ്പന വെറ്ററിനറി പോളിക്ലിനിക്കില്‍ എത്തുന്നത്. ചക്കുപള്ളം വെറ്ററിനറി ഹോസ്പിറ്റല്‍, കമ്പംമെട്ട് ചെക്ക്‌പോസ്റ്റ് തുടങ്ങിയ സ്ഥലങ്ങളിലും സജികുമാര്‍ സേവനമനുഷ്ഠിച്ചിരുന്നു. പോളി ക്ലിനിക്കിലെ സീനിയര്‍ സര്‍ജന്‍ ഡോ. തോമസ് മണവാളന്‍ അധ്യക്ഷനായി. ചടങ്ങില്‍ കട്ടപ്പന വെറ്ററിനറി പോളി ക്ലിനിക്കിലെ സര്‍ജന്‍ ഡോ. അക്ഷയ് മോഹന്‍, ഡോ. അഖില്‍ ബി ജോസഫ്, ഫീല്‍ഡ് ഓഫീസര്‍ അജയകുമാര്‍, എരുമേലി വെറ്ററിനറി ഹോസ്പിറ്റലിലെ റിട്ടയേര്‍ഡ് സര്‍ജന്‍ ഡോ. അനില്‍കുമാര്‍ ടി., അജിത് വി നായര്‍, രേഖ കുമാരി, വിരമിക്കുന്ന സജികുമാറിന്റെ ഭാര്യ വിജയമ്മ, മക്കളായ മഹിമ,ദേവിക എന്നിവര്‍ സംസാരിച്ചു.
What's Your Reaction?
