വന്യജീവി വാരാഘോഷം തേക്കടിയില്‍ തുടങ്ങി   

വന്യജീവി വാരാഘോഷം തേക്കടിയില്‍ തുടങ്ങി   

Oct 2, 2026 - 16:44
 0
വന്യജീവി വാരാഘോഷം തേക്കടിയില്‍ തുടങ്ങി   
This is the title of the web page

ഇടുക്കി: തേക്കടിയില്‍ വന്യജീവി വാരാഘോഷത്തിന്റെ ഉദ്ഘാടനം അഡ്വ. സിറിയക് തോമസ് എംഎല്‍എ നിര്‍വഹിച്ചു. അഞ്ചിന് നടക്കുന്ന സംസ്ഥാനതല ഉദ്ഘാടനം വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍ നിര്‍വഹിക്കും. പരിപാടി 8ന് സമാപിക്കും. വനങ്ങളും വന്യജീവികളും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും ആവാസവ്യവസ്ഥയുടെ സംരക്ഷണവും സംബന്ധിച്ച് പൊതുജനങ്ങളില്‍ അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. സംഘാടക സമിതി ചെയര്‍മാന്‍ എം.എം. വര്‍ഗീസ് അധ്യക്ഷനായി. പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഡെപ്യൂട്ടി ഡയറക്ടര്‍ മിഥുന്‍ മോഹന്‍ ഐഎഫ്എസ് മുഖ്യപ്രഭാഷണം നടത്തി. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ എ. മുഹമ്മദ് ഷാജി, പിടിസിഎഫ് ഗവേണിങ് ബോഡി അംഗം ഷാജി കുരിശുമൂട്, എഎഫ്ഡിആര്‍ ലക്ഷ്മി, റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഫ്രാന്‍സിസ് എം. യോഹന്നാന്‍, റോബിന്‍ കാരക്കാട്, അനസ് മുങ്കുഴി, അഞ്ചു ബോബി, ഹൈദ്രോസ് മീരാന്‍ തുടങ്ങി വിവിധ കമ്മിറ്റി ചെയര്‍മാന്‍മാരും അംഗങ്ങളും വനംവകുപ്പ് ജീവനക്കാരും ചടങ്ങില്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow