നെടുങ്കണ്ടം ആമപ്പാറയില്‍ പാറക്കഷണങ്ങള്‍ പതിച്ച് നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്നു
നെടുങ്കണ്ടം ആമപ്പാറയില്‍ പാറക്കഷണങ്ങള്‍ പതിച്ച് നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്നു

ഇടുക്കി: നെടുങ്കണ്ടം ആമപ്പാറയില്‍ കനത്ത മഴയില്‍ പാറക്കഷണങ്ങള്‍ പതിച്ച് നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്നു. പിഎംഎവൈ പദ്ധതിയിലൂടെ ലഭിച്ച ആമപ്പാറ ചെറുകുന്നേല്‍ രമേശന്റെ വീടാണ് നശിച്ചത്. വീടിന്റെ കട്ടളയും ജനലും ഉള്‍പ്പെടെ ഇളകിപ്പോയി. സമീപത്തെ ഷെഡിലാണ് രമേശനും ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന കുടുംബം നിലവില്‍ താമസിക്കുന്നത്. ഷെഡില്‍നിന്ന് അടച്ചുറപ്പുള്ള കൂരയിലേക്ക് മാറാമെന്ന സ്വപ്നമാണ് മഴ തകര്‍ത്തത്. ആകെ നാല് ലക്ഷം രൂപയാണ് വീടിനായി അനുവദിക്കുന്നത്. ഇതില്‍ രണ്ട് ഗഡുക്കളായി 1.5 ലക്ഷം രൂപ ലഭിച്ചു. നിരവധിപേരില്‍നിന്ന് കടം വാങ്ങിയും മറ്റുമാണ് വീട് ഇത്രയും നിര്‍മിച്ചത്
What's Your Reaction?






