കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വ്യാപാരോത്സവ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം 137765 നമ്പറിന്
കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വ്യാപാരോത്സവ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം 137765 നമ്പറിന്

ഇടുക്കി: കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വ്യാപാരോത്സവ് നറുക്കെടുപ്പ് നടത്തി. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ അഡ്വ. കെ ജെ ബെന്നി ഉദ്ഘാടനം ചെയ്തു. രണ്ടുമാസത്തിനു മുമ്പ് നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ടോമിയാണ് കൂപ്പണ്‍ വിതരണോഘാടനം ചെയ്തത്. ഓണത്തിന് കട്ടപ്പനയിലെ വ്യാപാരം വര്‍ധിപ്പിക്കുന്നതിനും ഗുണഭോക്താക്കള്‍ക്ക് ഓണസമ്മാനം നല്‍കുന്നതിനുമായാണ് കട്ടപ്പന മര്‍ച്ചന്റ്‌സ്് അസോസിയേഷനും യൂത്ത് വിംങും ചേര്‍ന്ന് വ്യാപാരോത്സവ് എന്ന പേരില്‍ സമ്മാനകൂപ്പണ്‍ വിതരണം ചെയ്തത്. കട്ടപ്പനയിലെ വ്യാപാരസ്ഥാപനങ്ങള്‍ വഴി 1,20,000 കൂപ്പണുകളാണ് വിതരണം ചെയ്തത്. ഒന്നാം സമ്മാനം 1,00000,1 രൂപ 137765 എന്ന നമ്പറിനാണ് ലഭിച്ചത്. രണ്ടാം സമ്മാനം 50,000,1 രൂപ 155910 എന്ന നമ്പറിനും മൂന്നാം സമ്മാനമായ 25,000,1 രൂപാ 220000 എന്ന നമ്പറിനും ലഭിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് സാജന്‍ ജോര്‍ജ് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ജോഷി കുട്ടട, വര്‍ക്കിങ് പ്രസിഡന്റ് സിജോമോന്‍ ജോസ്, ട്രഷറര്‍ കെ പി ബഷീര്‍ എന്നിവര്‍ സംസാരിച്ചു. വിജയികളായവര്‍ സമ്മാനകൂപ്പണുമായി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഓഫീസില്‍ എത്തിച്ചേരണമെന്നും ഭാരവാഹികള്‍ അറിയിച്ചു.
What's Your Reaction?






