വേനല്‍ ആരംഭിച്ചതോടെ മൂന്നാര്‍ മേഖലയില്‍ കാട്ടാന ശല്യം രൂക്ഷം
വേനല്‍ ആരംഭിച്ചതോടെ മൂന്നാര്‍ മേഖലയില്‍ കാട്ടാന ശല്യം രൂക്ഷം
ഇടുക്കി: വേനല്‍ക്കാലമാരംഭിച്ചതോടെ മൂന്നാര്‍ മേഖലയില്‍ കാട്ടാന ശല്യം വര്‍ധിക്കുന്നു. കാട്ടാനകള്‍ രാത്രികാലത്ത് റോഡിലേക്കിറങ്ങുന്നത് വാഹനയാത്രികര്‍ക്ക് ഭീഷണിയാകുന്നുണ്ട്. കഴിഞ്ഞ വര്‍ഷവും സമാന സാഹചര്യം രൂപംകൊണ്ടിരുന്നു. കഴിഞ്ഞ രാത്രിയില്‍ മൂന്നാര്‍-ഉദ്ദുമല്‍പേട്ട അന്തര്‍സംസ്ഥാന പാതയില്‍ കന്നിമല ഭാഗത്ത് കാട്ടാനകള്‍ ഗതാഗത തടസം തീര്‍ത്തിരുന്നു. പിന്നീട് ആര്‍ആര്‍ടി സംഘമെത്തി കാട്ടാനകളെ തുരത്തി. കാട്ടാനകള്‍ റോഡിലേക്കെത്തിയെങ്കിലും മറ്റ് പരാക്രമങ്ങള്‍ക്ക് മുതിരാതിരുന്നത് ആശ്വാസമായി. വേനല്‍ക്കനക്കുന്നതോടെ കാട്ടാന ശല്യം വര്‍ധിക്കുമോയെന്ന ആശങ്കയും വാഹനയാത്രികര്‍ക്കുണ്ട്. കഴിഞ്ഞ വര്‍ഷം സമാന സാഹചര്യം രൂപം കൊണ്ടിരുന്നു. അന്തര്‍സംസ്ഥാന പാതയില്‍ കാട്ടുകൊമ്പന്‍ പടയപ്പ കഴിഞ്ഞ വര്‍ഷം നിരവധി തവണ ഗതാഗത തടസം സൃഷ്ടിച്ചിരുന്നു.
What's Your Reaction?