കട്ടപ്പന താലൂക്ക് ആശുപത്രിക്ക് മുമ്പില്‍ ഗതാഗതക്കുരുക്ക്: പരിഹാരം കാണാതെ നഗരസഭ
കട്ടപ്പന താലൂക്ക് ആശുപത്രിക്ക് മുമ്പില്‍ ഗതാഗതക്കുരുക്ക്: പരിഹാരം കാണാതെ നഗരസഭ
ഇടുക്കി: കട്ടപ്പന താലൂക്ക് ആശുപത്രിക്ക് മുമ്പില്‍ ഗതാഗതക്കുരുക്കിന് പരിഹാരം കാണാതെ നഗരസഭ. ഉടന്‍ നടപടി സ്വീകരിക്കുമെന്ന വാഗ്ദാനം മാത്രമായി ഒതുങ്ങുകയാണ്. ആശുപത്രിക്ക് പാര്‍ക്കിങ്ങിന് ആവശ്യമായ സ്ഥലമുണ്ടെങ്കിലും ഇവിടേയ്ക്ക് എത്തുന്ന വാഹനങ്ങള്‍ ഇരുപതേക്കര്‍-പൊന്നിക്കവല റോഡിന് ഇരുവശത്തും പാര്‍ക്ക് ചെയ്യുന്നത് മണിക്കൂറുകളോളം ഗതാഗതകുരുക്കിന് കാരണമാകുന്നുണ്ട്. നിരവധി സ്വകാര്യ, ടാക്‌സി വാഹനങ്ങളടക്കം ഇതുവഴി കടന്നു പോകുന്നുണ്ട്. പരാതികളും പ്രതിഷേധങ്ങളും നിരവധി തവണയുണ്ടായിട്ടും പരിഹാരം കാണാന്‍ ഇതുവരെയും നഗരസഭയ്ക്ക് കഴിഞ്ഞിട്ടില്ല.
What's Your Reaction?