ഇരട്ടയാര്‍ പഞ്ചായത്തില്‍ തൊഴില്‍ അന്വേഷികളുടെ സംഗമവും കില പരിശീലനവും നടത്തി
ഇരട്ടയാര്‍ പഞ്ചായത്തില്‍ തൊഴില്‍ അന്വേഷികളുടെ സംഗമവും കില പരിശീലനവും നടത്തി

ഇടുക്കി: ഇരട്ടയാര്‍ പഞ്ചായത്തില്‍ വിജ്ഞാനകേരളം ക്യാമ്പയിന്റെ ഭാഗമായി തൊഴില്‍ അന്വേഷികളുടെ സംഗമവും കില പരിശീലനവും നടന്നു. പ്രസിഡന്റ് ആനന്ദ് വിളയില്‍ ഉദ്ഘാടനം ചെയ്തു. തദ്ദേശസ്വയം ഭരണം, ഉന്നത വിദ്യാഭ്യാസം, തൊഴില്‍, വ്യവസായം എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. തൊഴില്‍ അന്വേഷകര്‍ക്ക് നൈപുണ്യ പരിശീലനം നല്‍കാനും തൊഴില്‍ദാതാക്കള്‍ക്ക് അനുയോജ്യരായ ഉദ്യോഗാര്‍ഥികളെ കണ്ടെത്താനും സഹായിക്കുന്ന മെഗാ ജോബ് ഫെയറുകളും കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകളിലെ തൊഴില്‍ മേളകളും പദ്ധതിയുടെ ഭാഗമായി നടക്കും. കില ജില്ലാ റിസോഴ്‌സ് പേഴ്‌സണ്‍ മധു പി.വി, വിജ്ഞാനകേരളം ജില്ലാ മാനേജര്‍ ലിന്റാ എന്നിവര്‍ വിഷയ അവതരണം നടത്തി. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജിന്‍സണ്‍ വര്‍ക്കി, മുന്‍ പ്രസിഡന്റ് ജിഷ ഷാജി, പഞ്ചായത്തംഗം ജോസുകുട്ടി അരിപറമ്പില്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സനില ഷാജി, സെക്രട്ടറി ധനേഷ് വി, അസിസ്റ്റന്റ് സെക്രട്ടറി ത്രേസ്യാമ്മ ജോസഫ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






