കുമളി അമരാവതി ജിഎച്ച്എസ്എസ് വിദ്യാര്‍ഥികള്‍ ഒരുക്കിയ ഹ്രസ്വ ചിത്രം 'കാടിറങ്ങുന്നവള്‍' പ്രദര്‍ശിപ്പിച്ചു

കുമളി അമരാവതി ജിഎച്ച്എസ്എസ് വിദ്യാര്‍ഥികള്‍ ഒരുക്കിയ ഹ്രസ്വ ചിത്രം 'കാടിറങ്ങുന്നവള്‍' പ്രദര്‍ശിപ്പിച്ചു

Nov 5, 2025 - 10:43
Nov 5, 2025 - 10:47
 0
കുമളി അമരാവതി ജിഎച്ച്എസ്എസ് വിദ്യാര്‍ഥികള്‍ ഒരുക്കിയ ഹ്രസ്വ ചിത്രം 'കാടിറങ്ങുന്നവള്‍' പ്രദര്‍ശിപ്പിച്ചു
This is the title of the web page

ഇടുക്കി: കുമളി അമരാവതി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഫിലിം ക്ലബ്ബും അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്നൊരുക്കിയ ' കാടിറങ്ങുന്നവള്‍ ' എന്ന ഹ്രസ്വ ചിത്രത്തിന്റെ ആദ്യപ്രദര്‍ശനം നടന്നു. സ്‌കൂള്‍ ഹാളില്‍ പ്രത്യേകം തയാറാക്കിയ തിയേറ്ററില്‍ ചിത്രം കാണാന്‍ നിരവധി പേര്‍ എത്തി. 
സ്‌കൂളുകളിലെ കലാ വിദ്യാഭ്യാസത്തിന്റെ പാഠ്യപദ്ധതി പരിഷ്‌കരണ പ്രകാരം വിദ്യാര്‍ഥികള്‍ക്ക് നാടകവും സിനിമയും പഠിക്കേണ്ടതിന്റെ ഭാഗമായാണ് 30 മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രം നിര്‍മിച്ചത്. കാടിറങ്ങുന്നവള്‍ എന്ന് പേരിട്ട ചിത്രത്തില്‍  സ്‌കൂളിലെ അധ്യാപകരും കുട്ടികളും ജീവനക്കാരും അടക്കമുള്ളവരാണ് അഭിനേതാക്കളും പിന്നണി പ്രവര്‍ത്തകരും. വിദ്യാഭ്യാസ വകുപ്പിന്റെയും സ്‌കൂള്‍ പിടിഎയുടെയും വനം വകുപ്പിന്റെയും  സഹകരണത്തോടെ തേക്കടി വനത്തിനുള്ളിലായിരുന്നു ചിത്രീകരണം. കലാ അധ്യാപകന്‍ ഷാ മുഹമ്മദ് ആണ് സംവിധായകന്‍. പ്ലസ് വണ്‍ വിദ്യാര്‍ഥിനി ആര്‍ദ്രപ്രസാദ് നായികയായി. ഒന്നരവര്‍ഷമായി ചിത്രമെടുക്കാനുള്ള പ്രയത്‌നത്തിലായിരുന്നുവെന്ന് ഹെഡ്മിസ്ട്രസ് എസ് ശ്രീജ പറഞ്ഞു. അധ്യാപകരായ റെജിമോള്‍ കെ ആര്‍, ഗ്രീതു എലിസബത്ത് തോമസ്, കിരണ്‍രാജ്, പി ടി എ പ്രസിഡന്റ് സുജിത് എം ജി, ഡ്രൈവര്‍ മനോജ് പി എന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow