വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ: സുമസുകളുടെ സഹായം തേടി രാമക്കല്‍മേട് സ്വദേശി ഷാജി
വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ: സുമസുകളുടെ സഹായം തേടി രാമക്കല്‍മേട് സ്വദേശി ഷാജി
ഇടുക്കി: ഇരുവൃക്കകളും തകരാറിലായ കുടുംബനാഥന്‍ ചികിത്സാ സഹായം തേടുന്നു. രാമക്കല്‍മേട് കോമ്പമുക്ക് വാറ്റുകുറ്റിയില്‍ വി യു ഷാജിയാണ്(42) ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്നത്.
ടാക്സി ജീപ്പ് ഓടിച്ച് ഉപജീവനം നടത്തിയിരുന്ന ഷാജിക്ക് രോഗം ബാധിച്ചതോടെ ഉണ്ടായിരുന്ന വരുമാനവും ഇല്ലാതെയായി. ഒമ്പതും അഞ്ചും വയസുള്ള രണ്ട് കുട്ടികളാണ് ഷാജിക്കുള്ളത്. ഇരുവൃക്കകളും മാറ്റിവക്കുന്നതിനായി 60 ലക്ഷം രൂപ ചെലവുവരും. 10 സെന്റ് സ്ഥലം മാത്രമുള്ള ഷാജിക്ക് ഈ തുക കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ കരുണാപുരം പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ ചികിത്സാ സഹായനിധിക്ക് രൂപം നല്‍കി.
സഹായിക്കാന്‍ താല്‍പര്യമുള്ള സുമനസുകള്‍ ഫെഡറല്‍ ബാങ്ക് നെടുങ്കണ്ടം ശാഖയില്‍ ആരംഭിച്ചിട്ടുള്ള അക്കൗണ്ടിലേക്ക് സംഭാവനകള്‍ നല്‍കണം. വാര്‍ത്താസമ്മേളനത്തില്‍ ചികിത്സാ സഹായനിധി ഭാരവാഹികളായ വി സി അനില്‍, അന്‍സാര്‍ മന്നാനി, എം പി ഷെരീഫ്, അഷറഫ്, ജെ പ്രതീപ് എന്നിവര്‍ പങ്കെടുത്തു.
ഗൂഗിള്‍ പേ: 8606 309 139
അക്കൗണ്ട് നമ്പര്‍
1018 0100 311 651
ഐഎഫ്എസ്ഇ: എഫ്.ഡി.ആര്‍.എല്‍ 0001018
What's Your Reaction?

